മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മ എന്നതിനെക്കാളുപരി നല്ലൊരു സുഹൃത്ത് കൂടിയാണ് പൂർണിമ. അവരുടെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുന്നൊരാൾ. മക്കൾക്കൊപ്പം കൂടിയാൽ പിന്നെ പൂർണിമയും അവരിലൊരാളായി മാറും. അവരുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെല്ലും. മക്കൾക്ക് മാത്രമല്ല അവരുടെ കൂട്ടുകാർക്കും പൂർണിമ നല്ലൊരു സുഹൃത്താണ്.

മക്കളുടെ കൂട്ടുകാർക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് പൂർണിമ. അമ്മയ്ക്കും കൂട്ടുകാർക്കുമൊപ്പം വെക്കേഷൻ ആസ്വദിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പ്രാർഥനയും നക്ഷത്രയും.

ഏതാനും ദിവസം മുൻപ് മകൾ പ്രാർഥനയ്ക്ക് ഒപ്പമുളള ചിത്രം പൂർണിമ പോസ്റ്റ് ചെയ്തിരുന്നു. സ്റ്റൈലൻ ലുക്കിലായിരുന്നു അമ്മയും മകളും. ഇരുവരേയും കണ്ടാൽ അമ്മയും മകളുമാണെന്ന് പറയില്ല, സഹോദരിമാരാണെന്നേ പറയൂ തുടങ്ങിയ സ്ഥിരം കമന്റുകളും ചിത്രത്തിനു താഴെ കമന്റ് ബോക്സിൽ വന്നിരുന്നു.

Read More: മഞ്ജുവിനോടും റിമയോടും രഹസ്യം പറഞ്ഞ് പൂർണിമ; രസകരമായ വീഡിയോ

ഗോവയിൽ മക്കൾക്കൊപ്പം ന്യൂ ഇയർ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പൂർണിമ പങ്കുവച്ചിരുന്നു. കടലിൽ കളിക്കുന്നതും മക്കൾക്കൊം പോസ് ചെയ്യുന്നതുമായ മനോഹരമായ നിരവധി ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook