/indian-express-malayalam/media/media_files/uploads/2020/03/celebrities.jpg)
കൊറോണ വൈറസ് വ്യാപനത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നീങ്ങുകയാണ്. മനസുകൊണ്ട് അടുത്തും ശരീരം കൊണ്ട് അകന്നും ഇരിക്കാനാണ് സർക്കാരുകളെല്ലാം നിർദേശിക്കുന്നത്. ഈ അവസരത്തിൽ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ അണി ചേരുകയാണ് മലയാളത്തിന്റെ പ്രിയ താരങ്ങളും.
View this post on InstagramA post shared by Dulquer Salmaan (@dqsalmaan) on
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന്റെ ഭാഗമായി താൻ വീട്ടിലിരിക്കുകയാണെന്നും മറ്റുള്ളവരും അത് ചെയ്യുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും മലയാളത്തിന്റെ യങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ പറഞ്ഞു. എന്റെ രാജ്യത്തിനായി, എന്റെ കുടുംബത്തിനായി വീട്ടിലിരിക്കുന്നു എന്ന് എഴുതിയ കടലാസ് കൈയിൽ പിടിച്ച ചിത്രവും ഡിക്യു പോസ്റ്റ് ചെയ്തിട്ടുണ്ട്.
View this post on InstagramA post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on
വീട്ടിൽ സന്തോഷത്തോടെ ഇരിക്കാനാണ് പൂർണിമയും ഇന്ദ്രജിത്തും സുപ്രിയയും പറയുന്നത്. മൂന്നു പേരും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. പൃഥ്വിരാജിനെ മിസ് ചെയ്യുന്നുവെന്നും എഴുതിയിട്ടുണ്ട്.
View this post on InstagramHave a great Sunday@Home Stay safe everyone #Breakthechain
A post shared by Kunchacko Boban (@kunchacks) on
View this post on InstagramA post shared by Ramesh Pisharody (@rameshpisharody) on
മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂർവ സാഹചര്യം... അത് കൊണ്ടു തന്നെ മനസുകൾ തമ്മിലുള്ള അകലം ഈ അവസരത്തിൽ കുറയണം.. ജാതി, മതം, ദേശം, രാഷ്ട്രീയം; ഇതിനുമെല്ലാം അപ്പുറം ; “മനുഷ്യൻ”മാനദണ്ഡമാവണം എന്നാണ് രമേഷ് പിഷാരടി പറയുന്നത്..
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.