Latest News

‘ഐ ലവ് യൂ പാത്തൂ’; മകളുടെ ചിത്രങ്ങളുമായി പൂർണിമ

മകളെന്നതിലുപരി പൂർണിമയുടെ അടുത്ത സുഹൃത്ത് കൂടിയാണ് പ്രാർത്ഥന

prarthana indrajith, ie malayalam

അച്ഛനും അമ്മയും അഭിനയത്തിന്റെ വഴിയേ പോയപ്പോൾ സംഗീത ലോകത്തേക്കാണ് ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മകൾ പ്രാർത്ഥന എത്തിയത്. തന്റെ സ്വരമാധുര്യത്തിലൂടെ ചെറുപ്രായത്തിൽ തന്നെ പ്രാർത്ഥന നിരവധി ആരാധകരെ നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ പ്രാർത്ഥനയുടെ പാട്ടുകളും ഡബ്സ്മാഷ് വീഡിയോകൾക്കും വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്.

അമ്മയെ പോലെ തന്നെ ഫാഷനിലും മുന്നിലാണ് പ്രാർത്ഥന. അടുത്തിടെ പ്രാർത്ഥനയുടെ പുത്തൻ ഹെയർ സ്റ്റൈൽ ചിത്രങ്ങൾ വൈറലായിരുന്നു. മകളെന്നതിലുപരി പൂർണിമയുടെ അടുത്ത സുഹൃത്ത് കൂടിയാണ് പ്രാർത്ഥന. മകളുടെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് പൂർണിമ. ‘ഐ ലവ് യൂ പാത്തൂ’ എന്നാണ് പൂർണിമ ഫൊട്ടോകൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.

Read More: ‘ജാഡയാണോ മോനൂസേ?’; ഇന്ദ്രജിത്തിനോട് പൂർണിമ

ഹിന്ദിയിൽ ആദ്യമായി പാടിയ പ്രാർത്ഥനയ്ക്ക് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും എത്തിയിരുന്നു. “എന്ത് മനോഹരമായ പാട്ടാണ് പാത്തു! ബിജോയ് നമ്പ്യാർ, ഗോവിന്ദ് വസന്ത, ‘തായ്ഷി’ന്റെ മുഴുവൻ സംഘാംഗങ്ങൾക്കും എല്ലാ ആശംസകളും. നിങ്ങൾക്കായി ഒരു പാട്ട് ഇതാ, പ്രാർത്ഥന ഇന്ദ്രജിത്തിന്റെ രേ ബാവ്‌‌രെ” എന്നാണ് പൃഥ്വി കുറിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith shares prarthana photos484461

Next Story
എന്തൊരു ചിരിയാണിത്; സംവൃതയോട് ആരാധകർSamvritha Sunil, Samvritha Sunil husband, Samvritha Sunil latest photos
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express