ജാക്വിലിനൊപ്പം ഫൊട്ടോയെടുത്ത് പൂർണിമ; അമ്മ എപ്പോൾ ബോംബൈയിലെത്തിയെന്ന് മകൾ

‘നമുക്കൊരു ഫൊട്ടോ എടുക്കാം’ എന്ന ക്യാപ്ഷനോടെയാണ് പൂർണിമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്

poornima indrajith,jacqueline fernandez, ie malayalam

അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഫാഷൻ ഡിസൈനർ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിലും ആക്ടീവാണ് താരം. ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് പൂർണിമ.

‘നമുക്കൊരു ഫൊട്ടോ എടുക്കാം’ എന്ന ക്യാപ്ഷനോടെയാണ് പൂർണിമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതോ ഫാഷൻ ഷൂട്ടിന്റെ ഭാഗമായാണ് പൂർണിമ മുംബൈയിൽ എത്തിയതെന്നാണ് താരം കൊടുത്തിരിക്കുന്ന ഹാഷ്ടാഗിൽനിന്നും മനസിലാവുന്നത്. പൂർണിമയുടെ ഫൊട്ടോയ്ക്ക് മകൾ പ്രാർത്ഥനയുടെ കമന്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘നിങ്ങൾ എപ്പോഴാണ് ബോംബൈയിൽ എത്തിയതെന്നാ’യിരുന്നു മകൾ ചോദിച്ചത്.

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. കുടുംബ ജീവിതത്തിനൊപ്പം തന്റെ പാഷനെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് താരം.

Read More: വെളിച്ചമാണ് നിങ്ങൾ; മല്ലികയെ സ്നേഹത്താൽ ചേർത്തുപിടിച്ച് പൂർണിമ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith shares photos with jacqueline fernandez

Next Story
മക്കൾക്കൊപ്പം ശാലിനിയും അജിത്തും; കുടുംബചിത്രം ഏറ്റെടുത്ത് ആരാധകർajith, അജിത്, ajith shalini family pics, Ajith daughter, Ajith son, shalini, ശാലിനി, ajith shalini, thala ajith, ajith news, ajith latest news, ajith photos, ajith pics, ajith pics, അജിത് ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com