Latest News

അമ്മയും മോളുമെന്ന് പൂർണിമ; അല്ല ചേച്ചിയും അനുജത്തിയുമെന്ന് ആരാധകർ

അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്

Poornima indrajith, പൂർണിമ ഇന്ദ്രജിത്, Prarthana Indrajith, പ്രാർഥന ഇന്ദ്രജിത്ത്, poornima college, പൂർണിമ ഇൻസ്റ്റഗ്രാം, poornima instagram, ie malayalam, ഐഇ മലയാളം

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. ഇക്കുറി മകൾ പ്രാർഥനയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്..

സ്റ്റൈലൻ ലുക്കിലാണ് അമ്മയും മകളും. ഇരുവരേയും കണ്ടാൽ അമ്മയും മകളുമാണെന്ന് പറയില്ല, സഹോദരിമാരാണെന്നേ പറയൂ തുടങ്ങിയ സ്ഥിരം കമന്റുകളും ചിത്രത്തിനു താഴെ കമന്റ് ബോക്സിൽ വന്നു തുടങ്ങി.

ഏതാമും ദിവസങ്ങൾക്കു മുൻപ് തമിഴ് നടൻ വിശാലിന്റെ പ്രൊഡക്ഷൻ സംരംഭമായ വിശാൽ ഫിലിം ഫാക്ടറിയേയും സംഗീത സംവിധായകൻ യുവശങ്കർ രാജയേയും മകൾ പ്രാർഥനയേയും ടാഗ് ചെയ്തുകൊണ്ട് പൂർണിമ ഒരു ചിത്രം പങ്കുവച്ചിരുന്നു. വിഎഫ്എഫ് നിർമിക്കുന്ന ചിത്രത്തിൽ യുവശങ്കർ രാജയുടെ സംഗീതത്തിൽ പ്രാർഥന പാടുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിന് താഴെ തമിഴ് സിനിമാ മേഖലയിലേക്ക് സ്വാഗതമെന്ന് വിജയ് യേശുദാസിന്റെ കമന്റുമുണ്ടായിരുന്നു.

ജീവിതത്തിൽ എല്ലാ റോളിലും അടിപൊളിയാണ് പൂർണിമ. മക്കളോട് അമ്മ എന്നതിലുപരി സുഹൃത്ത് എന്ന നിലയിലാണ് പൂർണിമയുടെ സമീപനം. അടുത്തിടെ ക്രോസറ്റ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസുമണിഞ്ഞ ഒരു ഫോട്ടോ പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രം കണ്ടവരെല്ലാം പൂർണിമയെ കണ്ട് ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു.

ഇത് പ്രാർഥനയല്ലേ, ആദ്യ നോട്ടത്തിൽ പ്രാർഥനയാണെന്ന് കരുതി എന്നൊക്കെയായിരുന്നു കമന്റുകൾ. എന്നാൽ പൂർണിമ ധരിച്ച ജീൻസ് മകളുടേതാണ്. ഇക്കാര്യം പ്രാർഥന തന്നെയായിരുന്നു കമന്റ് ചെയ്തത്.

‘എനിക്കിത്ര ഹോട്ടായ ഒരു അമ്മയുണ്ട്. അതെന്റെ ജീൻസ് ആണ്’ എന്ന കമന്റാണ് പ്രാർഥന ഫോട്ടോയ്ക്ക് നൽകിയത്. ആ ജീൻസ് ഇനി മുതൽ തന്റേതാണെന്നായിരുന്നു മകളുടെ കമന്റിന് പൂർണിമ നൽകിയ മറുപടി.

കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും (Outstanding Woman Entrepreneur of Kerala) അടുത്തിടെ പൂർണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിരുന്നു.

Read More: ‘അതെന്റെ ആദ്യത്തെ കാഞ്ചീപുരം സാരിയായിരുന്നു’; ഓർമകൾ പങ്കുവച്ച് പൂർണിമ

അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ പ്രാർത്ഥന താരമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. പാട്ട് മാത്രമല്ല, ഡാൻസും പ്രാർഥനയ്ക്ക് പൂ പറിയ്ക്കുന്ന പോലെയേ ഉള്ളൂ.

ഗായിക എന്ന നിലയിൽ ശ്രദ്ധേയയാണ് പ്രാർത്ഥന. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ. മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith shares photos with daughter prarthana

Next Story
സഹോദരി ദിയയുമായി വഴക്കാണോ? ആരാധകന്റെ ചോദ്യത്തിന് ചുട്ടമറുപടി നൽകി അഹാനAhaana Krishna, Ahaana Krishna, Ahaana Krishna instagram chat, Hula Hoop dance, Ahaana Krishna photos, Ahaana Krishna videos, ahaana krishna diya krishna, diya krishna, കോവിഡ്, Ahaana Krishna Covid negative, കൃഷ്ണകുമാർ, അഹാന കൃഷ്ണ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X