സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും മരുമക്കളില്ല, നാല് മക്കളാണ്. അത്രയ്ക്ക് അടുപ്പമാണ് മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റേയും ഭാര്യമാരുമായി മല്ലികയ്ക്കുള്ളത്. പൂർണിമയാകട്ടെ എപ്പോഴും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.

Read More: ഞങ്ങളുടെ അഭിമാനമാണ് നീ; പൂർണിമയെ അഭിനന്ദിച്ച് കുടുംബം

ഇക്കുറി രണ്ടുപേരും കേരള സാരിയുടുത്ത് ചന്ദനക്കുറിയും തൊട്ടിരിക്കുന്ന ഒരു ചിത്രമാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. മല്ലികയുടെ ചുമലിൽ ചാരിയിരിക്കുന്ന ചിത്രം ‘അമ്മ’ എന്ന തലക്കെട്ടോടെയാണ് പൂർണിമ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

Amma

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

മല്ലികയ്ക്ക് തന്റെ മൂത്തമകളാണ് പൂർണിമ. അനു എന്നാണ് പൂർണിമയെ വിളിക്കുന്നത്. അടുത്തിടെ ആറ്റുകാൽ ദർശനത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങുന്നതിന് മുമ്പായി ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും കൂടെയുള്ള ചിത്രം മല്ലിക പങ്കുവച്ചിരുന്നു. അതിൽ എന്റെ മൂത്തമകൾ അനു എന്നാണ് പൂർണിമയെ മല്ലിക വിശേഷിപ്പിച്ചത്.

കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ പുരസ്കാരം ലഭിച്ച പൂർണിമയെ അഭിനന്ദിച്ചുകൊണ്ടും കഴിഞ്ഞ ദിവസം മല്ലിക പോസ്റ്റ് ഷെയർ ചെയ്തിരുന്നു. എല്ലാവർക്കും അഭിനന്ദനും, പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട അനുവിന് എന്നാണ് മല്ലിക കുറിച്ചത്.

Read More: അമ്മേ നിങ്ങളെത്ര സുന്ദരിയെന്ന് പൂർണിമ; ‘സോപ്പ് സോപ്പേയ്’ എന്ന് കമന്റുകൾ

മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയിരിക്കുന്നത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായി. മാർച്ച് ഏഴിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വച്ചാണ് പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook