സോഷ്യല്‍ മീഡിയയില്‍ വളരയധികം ആക്റ്റീവാണ് നടി പൂര്‍ണിമ ഇന്ദ്രജിത്തും മക്കളും. രസകരമായ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി ഇവര്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പൂര്‍ണിമ ഷെയര്‍ ചെയ്ത ചിത്രത്തിന്റെ അടിക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
‘ മോം ജീന്‍സ്, ഡാഡ് ഷര്‍ട്ട്’ എന്ന രസകരമായ അടിക്കുറിപ്പു നല്‍കിയാണ് പൂര്‍ണിമ ഒരു മിറര്‍ സെര്‍ഫി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവ് ഇന്ദ്രജിത്തിന്റെ വസ്ത്രമാണ് പൂര്‍ണിമ സ്വയം സ്റ്റൈല്‍ ചെയ്യാനായി തിരഞ്ഞെടുത്തിരിക്കുന്നത്. ‘നിങ്ങള്‍ വീട്ടില്‍ വസ്ത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്’ എന്ന സുഹൃത്തിന്റെ കമന്റിന് ‘ നീ എനിക്കു തരാമെന്നു പറഞ്ഞ ഷര്‍ട്ട് എവിടെ’ യെന്നും പൂര്‍ണിമ ചോദിക്കുന്നുണ്ട്.
ഫാഷന്‍ ഡിസൈര്‍ കൂടിയായ പൂര്‍ണിമ ഓണത്തിനു വിപണിയിലിറക്കിയ ‘ നെല്ല്’ സാരി സെറ്റ് ഏറെ ശ്രദ്ധ നേടി. നടിമാരായ അഹാന, സാനിയ, സംയുക്ത മേനോന് എന്നിവര്‍ ഈ വസ്ത്രമണിഞ്ഞ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.