വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും മലയാളികൾക്ക് പ്രിയപ്പെട്ട നടിമാരാണ്. ഇരുവരും അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ്. ഗീതു സംവിധായക വേഷത്തിൽ ചലച്ചിത്ര മേഖലയിലുണ്ട്. പൂർണിമയാകട്ടെ ഇന്ന് അറിയപ്പെടുന്ന ഫാഷൻ ഡിസൈനറാണ്.
പൂർണിമയും ഗീതുവും അടുത്ത സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തങ്ങളുടെ സൗഹൃദത്തിന്റെ ആഴം ആരാധകർക്ക് മനസിലാക്കാൻ കഴിയുന്നൊരു ഫൊട്ടോ പങ്കുവച്ചിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. ‘ഒന്നുമുതൽ പൂജ്യംവരെ’ എന്ന സിനിമാ സെറ്റിൽനിന്നുള്ള ചിത്രമാണ് പൂർണിമ പങ്കുവച്ചത്.
”ഇന്നും അവർ നല്ല സുഹൃത്തുക്കളായി ജീവിക്കുന്നു. ഞാനും പൂർണിമയും ഈ ഫൊട്ടോയിലുണ്ട്,” എന്ന ക്യാപ്ഷനോടെയാണ് പൂർണിമ ഫൊട്ടോ ഷെയർ ചെയ്തത്.
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഗീതു മോഹൻദാസും പൂർണിമയും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണുള്ളത്.
Read More: പച്ചയ് നിറമേ പച്ച നിറമേ; സാരിയിൽ സുന്ദരിയായി പൂർണിമ