scorecardresearch

ഗോവയിൽ പുതുവർഷം ആഘോഷിച്ച് പൂർണിമയും മക്കളും; ചിത്രങ്ങൾ

ഗോവയിലായിരുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇരുവരുടെയും ന്യൂ ഇയർ ആഘോഷം

ഗോവയിലായിരുന്നു കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഇരുവരുടെയും ന്യൂ ഇയർ ആഘോഷം

author-image
Entertainment Desk
New Update
Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Poornima indrajith photos, Poornima Indrajith new year, Poornima Indrajith saree photos, Poornima indrajith goa photos, Poornima Indrajith fashion photos, Outstanding Women entrepreneur of Kerala award 2020, Pranaah, പ്രാണ, Indian express malayalam, IE Malayalam

വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയനടിയാണ് പൂർണിമ ഇന്ദ്രജിത്ത്. നടിയെന്ന രീതിയിലും ഫാഷൻ ഡിസൈനർ എന്ന രീതിയിലുമെല്ലാം ഏറെ ആരാധകരും പൂർണിമയ്ക്കുണ്ട്. പൂർണിമയെ മാത്രമല്ല, പൂർണിമ- ഇന്ദ്രജിത്ത് താരജോഡിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഗോവയിൽ മക്കൾക്കൊപ്പം ന്യൂ ഇയർ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൂർണിമ പങ്കുവെച്ചിരിക്കുകയാണ്.

Advertisment

Advertisment

Read more: ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ…; ഒന്നിച്ച് ചുവടുവച്ച് പൂർണിമയും ഇന്ദ്രജിത്തും- വീഡിയോ

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

View this post on Instagram

Pic by @vineethrmenon

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും (Outstanding Woman Entrepreneur of Kerala) അടുത്തിടെ പൂർണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിരുന്നു.

Read More: കസവു തോൽക്കും ചിരിയുമായി പൂർണിമ; ചിത്രങ്ങൾ

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

Indrajith Poornima Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: