മലയാളികളുടെ പ്രിയതാരമാണ് പൂർണിമ ഇന്ദ്രജിത്. മാതൃദിനമായ ഇന്ന് തന്റെ രണ്ട് അമ്മമാരേയും ചേർത്ത് നിർത്തിയാണ് പൂർണിമ ലോകത്ത് പറയുന്നത്, ഓരോ അമ്മയും ഓരോ വ്യക്തിയാണെന്നും ഓരോ മക്കളും ഓരോ വ്യക്തിയാണെന്നും.

Read More: ഒരു കാലഘട്ടം നെഞ്ചേറ്റിയ നായിക; മലയാളികളുടെ ഈ പ്രിയതാരത്തെ മനസിലായോ?

താൻ ജന്മം നൽകിയ മക്കളേയും തനിക്ക് ജന്മം നൽകിയ അമ്മമാരേയും ചേർത്തു നിർത്തുമ്പോൾ ഹൃദയത്തിലുണ്ടാകുന്ന വികാരമാണ് മാതൃത്വമെന്നും പൂർണിമ പറയുന്നു. ഓരോ അമ്മയും ഓരോ തരത്തിലാകും മക്കളെ വളർത്തുക, എന്നാൽ എല്ലാ അമ്മമാർക്കും ആത്യന്തികമായി മക്കളോടുള്ളത് അതിരുകളില്ലാത്ത സ്നേഹമാണെന്നും തന്റെ കുറിപ്പിൽ പൂർണിമ പറയുന്നു.

View this post on Instagram

Motherhood and mother’s voices, be celebrated every day. But that also means having the real conversations about the complexities of being one! There is no perfect formula for raising great kids, while there’s a lot of room for comparison and judgment while doing so. While fighting this battle we are constantly trying to fit ourselves in to the expectations of someone, who still has not figured out the right way! Don’t we all have different stories? We aren’t just mothers following a particular parenting style or philosophy, we are also individuals. And individuals make different decisions based on a variety of factors including their own history, temperament, capabilities, and available resources. Most of us forget our children are individuals too, and so parenting choices can also differ depending on the child. The truth is, there is no rule book to motherhood and we are going to make mistakes, we are going to make different choices, but in the end, we all love our children and want the best for them. So instead of knocking ourselves and each other down, let’s bond together. Lets all just live and let live? That’s not only healthier but a lot more relaxing. Wouldn’t it be great if we all just showed a little bit more understanding and respect to one another by actively looking at the positive, instead of exaggerating the less-than-perfect parts? Let’s try to be the change we want to see in the world and celebrate a HAPPY MOTHERS DAY! For me, motherhood is an emotion and as I write this I am fondly remembering all those who have embraced motherhood in different forms regardless of all norms! Not just the ones we have given birth to, but the ones we carry in our hearts too! And most importantly, a special Happy Mother’s Day to all the mothers who have struggled with loss of a child! My heart goes out to you and I want you to believe that there is a rainbow baby waiting for you at end of this phase. So stay strong, stay positive and stay in faith for the child of your soul will seek you soon With lots of Love From, A Mom

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

“മാതൃത്വവും അമ്മമാരും അവരുടെ ശബ്ദങ്ങളും എന്നും ആഘോഷിക്കപ്പെടേണ്ടതാണ്. കുട്ടികളെ വളര്‍ത്തി വലുതാക്കുന്നതിന് ഒരു പ്രത്യേക ഫോര്‍മുല ഒന്നുമില്ല. താരതമ്യവും ന്യായീകരണവുമുണ്ടായേക്കാം. ഈ യുദ്ധം ജയിക്കാനുളള തത്രപ്പാടില്‍ ചിലരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനുള്ള ശ്രമങ്ങളും നടക്കും. എന്നാല്‍ അപ്പോഴും യഥാര്‍ഥ മാർഗമെന്തെന്ന് ആരും കണ്ടു പിടിക്കുന്നില്ല. നമുക്കൊക്കെ വ്യത്യസ്ത കഥകളല്ലേ ഉളളത്? പ്രത്യേക പേരന്റിംഗ് രീതികള്‍ കൈക്കൊള്ളുന്ന അമ്മമാര്‍ മാത്രമല്ല, നമ്മളോരോരുത്തരും ഓരോ വ്യക്തിത്വങ്ങളുമാണ്. അതിനാല്‍ തന്നെ നമ്മുടെ പശ്ചാത്തലവുമെല്ലാം വച്ച് വ്യത്യസ്ത തീരുമാനങ്ങളായിരിക്കും നമ്മളെടുക്കുക. നമ്മള്‍ മാത്രമല്ല, നമ്മുടെ മക്കളും ഓരോ വ്യക്തിത്വങ്ങളാണെന്ന് നമ്മള്‍ മറന്നു പോകുന്നു,” എന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന കുറിപ്പ് “എനിക്ക് മാതൃത്വം എന്നാല്‍ വികാരമാണ്. ഞാന്‍ ജന്മം നല്‍കിയവരെയും എനിക്ക് ജന്മം തന്നവരെയും ഹൃദയത്തോടു ചേര്‍ത്തു പിടിക്കുമ്പോള്‍ ഉണ്ടാകുന്ന വികാരം. മക്കളെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന അമ്മമാര്‍ക്കും ഹാപ്പി മദേഴ്‌സ് ഡേ. ഈ പ്രയാസത്തിനുമൊക്കെ അപ്പുറത്ത് ഒരു മഴവില്‍ കുഞ്ഞ് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കരുത്തരായിരിക്കൂ. പോസിറ്റീവായി ചിന്തിക്കൂ,” എന്നു പറഞ്ഞുകൊണ്ടാണ് പൂർണിമ അവസാനിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook