സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് നടി പൂർണിമ ഇന്ദ്രജിത്തും അഹാന കൃഷ്ണയും. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 16 വർഷങ്ങൾക്കു മുൻപുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത് പൂർണിമയാണ്. ചിത്രത്തിൽ ഗർഭിണിയായ പൂർണിമയേയും കുട്ടിയായ അഹാനയേയും കാണാം. ഒപ്പം അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുമുണ്ട്. ഓർമശേഖരത്തിൽ നിന്നും അഹാന അയച്ചു തന്ന ചിത്രം തന്നെ മറ്റേതോ ലോകത്തേക്ക് കൂട്ടികൊണ്ടുപോയി എന്നാണ് പൂർണിമ കുറിക്കുന്നത്.

“ഇന്നലെ രാത്രി അഹാന 16 വർഷം മുൻപുള്ള ഈ ചിത്രം എനിക്ക് അയച്ചു തന്നു, രാത്രി മുഴുവൻ ഉറക്കത്തിൽ ഞാൻ ഗർഭിണിയായ എന്നെ സ്വപ്നം കണ്ടു! ശരിക്കും യഥാർത്ഥമാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു ആ സ്വപ്നം. ഭാരമേറിയ ശരീരവുമായാണ് ഞാനുണർന്നത്. (വാസ്തവത്തിൽ, ഇന്നലെ വൈകുന്നേരം നടത്തിയ ക്രോസ് ഫിറ്റ് വർക്ക് ഔട്ടുകൾ സമ്മാനിച്ച അസ്വസ്ഥതയായിരുന്നു അത്.) ഉപബോധമനസ്സ് എത്ര ശക്തമാണെന്ന് അവിശ്വസനീയമായ ഒന്നാണ്. അത് കാര്യങ്ങളെ അതിമനോഹരമായി സൃഷ്ടിക്കുകയും ദൃശ്യവത്കരിക്കുകയും ചെയ്യുന്നു. ഞാൻ മറ്റൊരു തലത്തിലേക്ക് പോയി, അവിടെ കുറച്ചുപേരെ കണ്ടുമുട്ടി, തിരിച്ചുവന്നു,” പൂർണിമ കുറിച്ചതിങ്ങനെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook