Latest News

ആ ചിത്രമില്ലാതെങ്ങനെ! മല്ലികയ്‌ക്കൊപ്പം പൂർണിമയും പേരക്കുട്ടികളും

പിറന്നാൾ ദിനത്തിൽ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മല്ലികയ്ക്ക് ഒപ്പമില്ലായിരുന്നു

mallika sukumaran, മല്ലിക സുകുമാരൻ കുടുംബം, Poornima Indrajith, പൂർണിമ ഇന്ദ്രജിത്, Prithviraj, പൃഥ്വിരാജ്, prithviraj family, prithviraj father, Prithviraj, prithviraj latest, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്

അങ്ങനെ മല്ലിക സുകുമാന്റെ 65ാം ജന്മദിനം കെങ്കേമമായി ആഘോഷിച്ചു. രാവിലെ മുതൽ മക്കളുടേയും മരുമക്കളുടേയും പേരക്കുട്ടികളുടേയും വക ആശംസകൾ. അവസാനം പിറന്നാൾ സദ്യയുമുണ്ട്, പൂർണിമയ്ക്കും പേരക്കുട്ടികൾക്കും ഒപ്പം ഒരു ഫോട്ടോയും കൂടിയായപ്പോൾ പിറന്നാൾ ആഘോഷങ്ങൾ പൂർത്തിയായി.

രാത്രി സദ്യയുണ്ട് അമ്മയ്‌ക്കൊപ്പം തന്റെ മക്കളേയും ചേർത്തെടുത്ത ഫോട്ടോ പൂർണിമ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. “പിറന്നാൾ സദ്യക്കു ശേഷം നിർബന്ധമായും വേണ്ട ആ ചിത്രം” എന്ന അടിക്കുറിപ്പോടെ നടിയും ഡിസൈനറും, മല്ലികയുടെ മൂത്തമകൻ ഇന്ദ്രജിത്തിന്റെ ഭാര്യയുമായ പൂർണിമയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

That mandatory post birthday dinner pic #amma

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

പിറന്നാൾ ദിനത്തിൽ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മല്ലികയ്ക്ക് ഒപ്പമില്ലായിരുന്നു. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇന്ദ്രജിത് പാലായിലും പൃഥ്വിരാജ് അട്ടപ്പാടിയിലുമാണെന്ന് ട്വന്റി ഫോറിന്റെ മോണിങ് ഷോയിൽ മല്ലിക പറഞ്ഞിരുന്നു. ഇരുവരും കൊച്ചിയിലേക്ക് എത്തുന്ന ദിവസം പിറന്നാൾ ആഘോഷിക്കാനാണ് പദ്ധതി.

Read More: അമ്മയുടെ ആ ശക്തി അലംകൃതയ്ക്ക് കിട്ടട്ടെ; പൃഥ്വിയുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് മല്ലിക

ഷോയിൽ സംസാരിക്കുന്നതിനിടയിലാണ് പൃഥ്വിരാജിന്റെ കോളെത്തിയത്. അപ്രതീക്ഷിതമായി മകൻ വിളിച്ചപ്പോൾ മല്ലികയ്ക്കും സന്തോഷം അടക്കാനായില്ല. ജന്മദിന ആഘോഷം എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ പൃഥ്വിയുടെ മറുപടി ഇതായിരുന്നു, ”ജന്മദിനമോ, ഓണമോ വിഷുവോ ഒന്നുമല്ല ഞങ്ങൾക്ക് ആഘോഷം. എല്ലാവരും ഒരുമിച്ച് ഒരു സ്ഥലത്ത് ഉണ്ടാവുന്നതാണ് ആഘോഷം. അത് വല്ലപ്പോഴുമേ ഉണ്ടാവാറുളളൂ.”

ഷോയിൽ അമ്മയിൽനിന്നും താൻ കണ്ടു പഠിച്ച പാഠങ്ങളെക്കുറിച്ചും പൃഥ്വി സംസാരിച്ചു. ”അച്ഛനിൽനിന്നും അമ്മയിൽനിന്നും ഞാൻ പഠിച്ച പാഠമെന്നത് നമ്മുടെ മൂല്യങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറുക എന്നതാണ്. അതെന്നെ പഠിപ്പിച്ചത് എന്റെ അച്ഛനും അമ്മയുമാണ്. ഇന്ന് ഞാനും എന്റെ ചേട്ടനും എങ്ങനെയാണോ, അങ്ങനെ ആയിത്തീർന്നത് സ്വയമാണെന്ന് ഞങ്ങൾക്ക് പറയാനാവില്ല. അച്ഛനിൽനിന്നും അമ്മയിൽനിന്നും കണ്ടുപഠിച്ചതിൽനിന്നാണ് ഞാനെന്ന വ്യക്തിത്വമുണ്ടായത്. ആ പാഠങ്ങളാണ് എന്റെ മോൾക്കും ചേട്ടന്റെ മക്കൾക്കും നമ്മൾ പകർന്നു കൊടുക്കേണ്ടത്.”

Read More: അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിരാജും ഇന്ദ്രജിത്തും

”ഞാൻ ജീവിതത്തിൽ കണ്ടിട്ടുളളതിൽവച്ച് ഏറ്റവും ധൈര്യശാലിയായ സ്ത്രീയാണ് മല്ലിക സുകുമാരൻ. ഇത്രയും മനഃശക്തിയുളള വ്യക്തിയെ അമ്മ എന്ന സ്നേഹം മാറ്റിനിർത്തിയാൽ എനിക്ക് വലിയ ആരാധനയാണ്. അമ്മയുടെ ആ മനഃശക്തി എനിക്കില്ല. അമ്മയുടെ ആ ശക്തി അലംകൃതയ്ക്ക് കിട്ടട്ടെയെന്നാണ് എന്റെ പ്രാർഥന”. പൃഥ്വിരാജ് ഇതു പറഞ്ഞപ്പോൾ മല്ലിക സുകുമാരൻ വികാരാധീനയായി.

ഉറച്ച തീരുമാനങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമാണ് മല്ലിക സുകുമാരൻ. കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായി 1954 ലാണ് മല്ലിക ജനിക്കുന്നത്. ‘മോഹമല്ലിക’ എന്നാണ് യഥാർഥ പേര്. 1974 ൽ ജി. ‘അരവിന്ദന്റെ ഉത്തരായനം’ എന്ന ചിത്രത്തിലൂടെയാണ് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. ‘സ്വപ്നാടനം’ എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിക്കുളള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി.

തുടർന്ന് ‘കന്യാകുമാരി’, ‘അഞ്ജലി’, ‘മേഘസന്ദേശം’, ‘അമ്മക്കിളിക്കൂട്’, ‘ഛോട്ട മുംബൈ’, ‘തിരക്കഥ’, ‘കലണ്ടര്‍’ , ‘ഇവര്‍ വിവാഹിതരായാല്‍’ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.

Web Title: Poornima indrajith shares mallika sukumarans birthday photo

Next Story
അമ്മയുടെ ആ ശക്തി അലംകൃതയ്ക്ക് കിട്ടട്ടെ; പൃഥ്വിയുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് മല്ലികPrithviraj, പൃഥ്വിരാജ്, mallika sukumaran, മല്ലിക സുകുമാരൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express