Latest News

ഈ ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല ഇന്ദ്രാ; ഹണിമൂൺ ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ

ഹണിമൂൺ എന്നാണോ അതോ സ്കൂൾ എസ്കർഷൻ എന്നാണോ ആ യാത്രയെ വിശേഷിപ്പിക്കേണ്ടതെന്ന് അറിയില്ലെന്നും പൂർണിമ പറയുന്നു

"Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Indrajith, ഇന്ദ്രജിത്ത്, Poornima Indrajith photos, Poornima Indrajith old photos, Pranaah, പ്രാണ, Indian express malayalam, IE Malayalam

മലയാള സിനിമയിൽ ഒരുപാട് താരദമ്പതിമാരുണ്ട്. അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപ്പം സ്പെഷ്യലാണ്. മറ്റൊന്നുമല്ല, പ്രേക്ഷകർക്ക് അവരെ അത്രയധികം ഇഷ്ടമാണ് എന്നത് കൊണ്ടു തന്നെ. ഓർമകളിൽ നിന്നും തങ്ങളുടെ ഹണിമൂൺ യാത്രയുടെ ചിത്രങ്ങൾ കണ്ടെടുത്ത് ആരാധകർക്കായി പങ്കുവയ്ക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. ഹണിമൂൺ എന്നാണോ അതോ സ്കൂൾ എസ്കർഷൻ എന്നാണോ ആ യാത്രയെ വിശേഷിപ്പിക്കേണ്ടതെന്ന് അറിയില്ലെന്നും പൂർണിമ പറയുന്നു.

“കത്തുന്ന വെയിലിൽ ജന്തർ മന്ദറിലൂടെ ഓടുന്നതിന്റെയും റോസ് ഗാർഡനിലെയുമെല്ലാം ചിത്രങ്ങൾ കയ്യിലുണ്ട്. അന്നത്തെ സ്റ്റൈലും ചെരുപ്പും ഡ്രസ്സും. ആ ഔട്ട്ഫിറ്റുകളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല,” പൂർണിമ കുറിക്കുന്നു.

കഴിഞ്ഞ വിവാഹവാർഷിക ദിനത്തിൽ ഇന്ദ്രജിത്തുമായുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയും വിശേഷങ്ങളും പൂർണിമ പങ്കുവച്ചിരുന്നു.

“അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ​ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസക,” എന്നാണ് പൂർണിമ കുറിച്ചത്.

Read more: ഞാൻ പ്രതീക്ഷിച്ചതിലധികം അതെന്റെ ജീവിതം മാറ്റി മറിച്ചു; പൂർണിമ പറയുന്നു

വിവാഹത്തിന് ശേഷം 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് പൂർണിമ സിനിമാ രംഗത്തേക്ക് മടങ്ങിയെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിലായിരുന്നു പൂർണിമ അഭിനയിച്ചത്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ ഇന്ദ്രജിത്തും ഉണ്ടായിരുന്നു.

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിലും പൂർണിമ അഭിനയിക്കുന്നുണ്ട്. വൈറസിലേത് പോലെ ഇത്തവണയും കൂട്ടിന് ഇന്ദ്രജിത്തുണ്ട്. പക്ഷെ രണ്ടു ചിത്രത്തിലും ഇരുവർക്കും കോമ്പിനേഷൻ രംഗങ്ങൾ ഒന്നുമില്ല.

Read more: അവർക്കെല്ലാം മനസ്സിലായി ഇന്ദ്രാ; ഇന്ദ്രജിത്തിനോട് പൂർണിമ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith shares honeymoon photos throwback

Next Story
വിവാഹവാർത്തയോട് പൂർവ്വകാമുകിമാരുടെ പ്രതികരണം; റാണാ ദഗ്ഗുബാട്ടി പറയുന്നുana Daggubati, Miheeka Bajaj, Rana Daggubati Miheeka Bajaj, Rana, റാണ ദഗ്ഗുബാട്ടി, മിഹീഖ, Miheeka, Rana Daggubati instagram, Miheeka Bajaj instagram, mihika, indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express