/indian-express-malayalam/media/media_files/uploads/2021/02/poornima.jpg)
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സെലിബ്രിറ്റികളാണ് റിമ കല്ലിങ്കലും, മഞ്ജു വാര്യരും, പൂർണിമ ഇന്ദ്രജിത്തുമൊക്കെ. അവരുടെ മനോഹരമായ ചിത്രങ്ങളും അതിനു വരുന്ന കമന്റുകളുമെല്ലാം പ്രേക്ഷകരും ആസ്വദിക്കാറുണ്ട്. ഇക്കുറി പൂർണിമ പോസ്റ്റ് ചെയ്ത രസകരമായൊരു വീഡിയോയാണ് എല്ലാവരുടേയും ശ്രദ്ധ കവരുന്നത്.
Read More: ആ ഷൂ ലേസ് ഒന്നു കെട്ടിക്കൂടെയെന്ന് ഗീതു; എല്ലാവരും വീട്ടിൽ പോടേയെന്ന് റിമ
വീഡിയോയിലെ താരങ്ങൾ മഞ്ജുവും പൂർണിമയും റിമയും തന്നെയാണ്. ലൊസാഞ്ചൽസിൽ പോയപ്പോൾ പകർത്തിയ രസകരമായ വീഡിയോ ആണിത്. നടുവിൽ പൂർണിമയും അപ്പുറവും ഇപ്പുറവും മഞ്ജുവും ഇരിക്കുന്നു. പൂർണിമ എന്തോ രഹസ്യം പറയുകയാണ്. ഇതെല്ലാം ഫോണിൽ പകർത്തുന്നത് ഇന്ദ്രജിത്തും വിജയ് യേശുദാസുമാണ്. വീഡിയോയുടെ അവസാനം പൂർണിമ കുടിക്കാൻ കുറച്ച് വെള്ളം തരാമോ എന്നു പറയുന്നതും എല്ലാവരും കൂടി ചിരിക്കുന്നതും കേൾക്കാം.
അടുത്തിടെ റിമ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ഗീതുവും പൂർണിമയും നൽകിയ രസകരമായ കമന്റും അതിന് റിമയുടെ മറുപടിയും ഇതുപോലെ മറ്റുള്ളവരുടെ ശ്രദ്ധ കവരുന്നതായിരുന്നു.
“നിങ്ങളുടേതായ ഒരു ചിത്രം പോസ്റ്റുചെയ്യുകയും “ഹലോ ഫെബ്രുവരി” എന്ന് പറയുകയും ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണ് റിമ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രം പോസ്റ്റ് ചെയ്ത് ഹലോ ഫെബ്രുവരി എന്ന് പറഞ്ഞാൽ മാത്രം പോര, ഷൂ ലേസ് കൂടി കെട്ടണം എന്നാണ് ഗീതുവിന്റെ കമന്റ്. ഈ കമന്റ് വായിച്ച് ചിത്രത്തിലേക്ക് ഒന്നുകൂടി ശ്രദ്ധിച്ചാൽ അറിയാം ഗീതു പറഞ്ഞതിന്റെ കാരണം. ഗീതുവിന്റെ കമന്റിന് താഴെ രസകരമായ കുറേ കമന്റുകളും വന്നു. അപ്പോഴാണ് രസകരമായ മറുപടിയുമായി റിമയുടെ എൻട്രി. “എല്ലാരും വീട്ടിൽ പോടെ” എന്നായിരുന്നു റിമയുടെ മറു കമന്റ്.
“ഈ ചിത്രമെടുത്തപ്പോൾ നിങ്ങൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കൂടി ടാഗ് ചെയ്യേണ്ടതുണ്ടെ”ന്ന് പറഞ്ഞ് പൂർണിമയും എത്തി. ഒട്ടും വൈകാതെ റിമയുടെ മറുപടിയെത്തി. “സന്തോഷവതിയായ ഞാൻ സുന്ദരികളായ നിങ്ങൾക്കൊക്കെ നന്ദി പറയുന്നു. ദയവായി ആ മനോഹരമായ ചിത്രങ്ങളെല്ലാം എനിക്ക് അയയ്‌ക്കുക.”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.