അവർക്കെല്ലാം മനസ്സിലായി ഇന്ദ്രാ; ഇന്ദ്രജിത്തിനോട് പൂർണിമ

പൂർണിമയുടെ പുതിയ ഡിസൈനിനെ ട്രോളി ട്രോളന്മാർ, ചിരി പങ്കുവച്ച് ഇന്ദ്രജിത്തും പൂർണിമയും

Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Indrajith, ഇന്ദ്രജിത്ത്, Poornima Indrajith photos, Pranaah, പ്രാണ, Indian express malayalam, IE Malayalam

അഭിനയത്തിനപ്പുറം ഫാഷൻ ഡിസൈനിംഗ് രംഗത്തും തന്റെ പ്രതിഭ തെളിയിച്ച കലാകാരിയാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെയും സ്വയം ഡിസൈൻ ചെയ്ത വസ്ത്രങ്ങളിലൂടെയും പൂർണിമ ഫാഷൻ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. കഴിഞ്ഞ ദിവസം പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയുന്നു. ‘മുണ്ടുടുത്ത ഞാൻ’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിൽ ഖാദി കൊണ്ടുള്ള ഡ്രസ്സാണ് പൂർണിമ അണിഞ്ഞിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടു വന്ന രസകരമായൊരു ട്രോളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

ഭാര്യയുടെ പുതിയ ഡിസൈൻ കണ്ട ഇന്ദ്രജിത്ത് നെഞ്ചത്ത് കൈവെച്ച് ‘ദേവിയേ, എന്റെ പുതിയ സെറ്റ്മുണ്ട്’ എന്ന് പറയുന്നതാണ് ട്രോളിന്റെ ഉള്ളടക്കം. അവർക്കെല്ലാം മനസ്സിലായി ഇന്ദ്രാ എന്ന കുറിപ്പോടെ പൂർണിമയും ട്രോൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ദ്രജിത്തും ട്രോൾ ഷെയർ ചെയ്തിട്ടുണ്ട്.

poornima indrajith troll

View this post on Instagram

Stye’d Pic: @hyginjosy

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു. കേരള സർക്കാരിന്റെ ഈ വർഷത്തെ വനിത സംരംഭകത്വ അവാർഡും പൂർണിമ നേടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുമാണ് പൂർണിമ അവാർഡ് ഏറ്റുവാങ്ങിയത്. മറ്റു സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയിരിക്കുന്നത്.

Read more: ഞങ്ങളുടെ അഭിമാനമാണ് നീ; പൂർണിമയെ അഭിനന്ദിച്ച് കുടുംബം

മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളാണ് പൂർണിമയും ഇന്ദ്രജിത്തും. ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. വിവാഹത്തിന് ശേഷം 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് പൂർണിമ സിനിമാ രംഗത്തേക്ക് മടങ്ങിയെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിലായിരുന്നു പൂർണിമ അഭിനയിച്ചത്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ ഇന്ദ്രജിത്തും ഉണ്ടായിരുന്നു.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലും പൂർണിമ അഭിനയിക്കുന്നുണ്ട്. വൈറസിലേത് പോലെ ഇത്തവണയും കൂട്ടിന് ഇന്ദ്രജിത്തുണ്ട്. പക്ഷെ രണ്ടു ചിത്രത്തിലും ഇരുവർക്കും കോമ്പിനേഷൻ രംഗങ്ങൾ ഒന്നുമില്ല.

Read more: എനിക്ക് 21 അവന് 20, ഞാനൊരു നടിയും അവനൊരു വിദ്യാർഥിയും; പൂർണിമ പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith shares funny troll fashion design

Next Story
Mohanlal Birthday: നടന്‍, കൂട്ടുകാരന്‍: മോഹന്‍ലാലിനെക്കുറിച്ച് ലിസ്സിkinavalli, anuragi, mohanlal birthday status, mohanlal birthday, lalettan birthday, mohanlal birth star, mohanlal birthday date, mohanlal birthday wishes, when is mohanlal birthday, kuremal mohanlal kulfiwale, mohanlal birthday images, mohanlal birthday photos, birthday of mohanlal, mohanlal happy birthday, mohanlal vintage photos, mohanlal birth day, mohanlal dob, mohanlal hd pics, mohanlal birth date, mohanlal, lalettan, mohanlal bday, mohanlal images, Mohanlal, Drishyam 2, Mohanlal birthday, Mohanlal age, Mohanlal at 60, മോഹൻലാൽ, ദൃശ്യം, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com