scorecardresearch
Latest News

സകുടുംബം ഓണാഘോഷം; ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത്

പൂർണിമ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചത്

Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Poornima onam photos, indrajith onam photos, Poornima indrajith photos, Poornima indrajith saree photos, Poornima Indrajith saree photos, ie malayalam

സോഷ്യൽ മീഡിയ നിറയെ താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങളാണ്. കോവിഡ് കാലമായതിനാൽ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമാണ് എല്ലാവരുടെയും ആഘോഷങ്ങൾ. ഒരുപാട് നാളുകൾക്ക് ശേഷം എല്ലാവരും ഒത്തുചേർന്നുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്.

മലയാളികളുടെ ഇഷ്ട താരദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും കുടുംബത്തോടൊപ്പമുള്ള ഓണാഘോഷ ചിത്രങ്ങളും ഇപ്പോൾ ശ്രദ്ധനേടുകയാണ്. പൂർണിമ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവച്ചത്.

ഇന്നലെ തിരുവോണദിനത്തിൽ ഇന്ദ്രജിത്തിനും മക്കൾക്കും ഒപ്പമുള്ള ചിത്രവും പൂർണിമ പങ്കുവച്ചിരുന്നു. പൂർണിമയാണ് ഓണവസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ടായിരുന്നു പൂർണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

Also read: അമ്മയുടെ സാരി അടിച്ചു മാറ്റി കല്യാണി, ഇവിടെയും അത് തന്നെ സീന്‍ എന്ന് പൂര്‍ണിമ

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Poornima indrajith shares family onam celebration photos