ഇതാണ് ആ ഫൊട്ടോ; ആരാധകരുടെ ആഗ്രഹം നിറവേറ്റി പൂർണിമ

ആരാധകരുടെ ആഗ്രഹം പോലെ കുഞ്ഞു നക്ഷത്രയുടെയും പ്രാർഥനയുടെയും കൂടുതൽ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് പൂർണിമ

poornima, ie malayalam

ലോക്ക്ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ സജീവയാണ് പൂർണിമ ഇന്ദ്രജിത്. കഴിഞ്ഞ ദിവസമായിരുന്നു പൂർണിമയുടെ സഹോദരി പ്രിയ മോഹന്റെ വിവാഹ വാർഷികം. ഒരു കാലത്ത് മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന പ്രിയ നടൻ നിഹാൽ പിളളയുമായുളള വിവാഹത്തോടെയാണ് അഭിനയം വിട്ടത്. പൃഥ്വിരാജ് ചിത്രമായ മെമ്മറീസുള്‍പ്പടെയുള്ള ചിത്രങ്ങളില്‍ നിഹാല്‍ അഭിനയിച്ചിട്ടുണ്ട്.

Read Also: പാചക പരീക്ഷണവുമായി ഇന്ദ്രജിത്തിന്റെ മകൾ നക്ഷത്ര; അനിയത്തിക്കൊപ്പം കൂടി പ്രാർഥനയും

അനിയത്തിയുടെ വിവാഹ വാർഷികദിനത്തിൽ വിവാഹ ചടങ്ങിലെ കുറേ ചിത്രങ്ങൾ പങ്കുവച്ചാണ് പൂർണിമ ആശംസ നേർന്നത്. തമിഴ് ശൈലിയിൽ നടന്ന വിവാഹചിത്രങ്ങളും ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുളള കുടുംബ ചിത്രങ്ങളും പൂർണിമ പങ്കുവച്ചിരുന്നു. എന്നാൽ ചിത്രത്തിൽ ആരാധകർക്ക് പൂർണിമയുടെ ഇളയമകൾ നക്ഷത്രയെ കാണാനായില്ല. ഇതോടെ നക്ഷത്രയുടെ ഫൊട്ടോ ഷെയർ ചെയ്യാമോയെന്ന് നിരവധി ആരാധകർ കമന്റിട്ടു. ആരാധകരുടെ ആഗ്രഹം പോലെ കുഞ്ഞു നക്ഷത്രയുടെയും പ്രാർഥനയുടെയും കൂടുതൽ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് പൂർണിമ.

”എന്റെ കുഞ്ഞു മക്കളെ കാണുക. ഇപ്പോൾ അവർ കുഞ്ഞുങ്ങൾ അല്ല, ഇപ്പോൾ എന്റെ തോളിലെടുക്കുന്നതിനെക്കാൾ കൂടുതൽ അവരെ ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടു നടക്കുന്നു. നിങ്ങൾ എല്ലാവരും ആവശ്യപ്പെട്ടതുപോലെ നക്ഷത്രയുടെ ഫൊട്ടോ ഇതാ,” എന്നെഴുതിയാണ് പൂർണിമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രാർഥന, നക്ഷത്ര എന്നീ രണ്ടു മക്കളാണ് ഇന്ദ്രജിത്-പൂർണിമ ദന്പതികൾക്ക്. പാട്ടുകാരി കൂടിയാണ് പ്രാർഥന. ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ലാലേട്ട എന്ന ഗാനം ആലപിച്ചത് പ്രാർഥനയായിരുന്നു. ചിത്രത്തിന്റെ പ്രചാരണ സമയത്ത് മകൾ സ്റ്റേജിൽ ഈ ഗാനം ആലപിക്കുമ്പോൾ ഏറെ അഭിമാനത്തോടെയായിരുന്നു പൂർണിമ ആ കാഴ്ച കണ്ടു നിന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith shares daughters photo

Next Story
അമ്മയുടെ ഉടുപ്പ് മകനും മകന്റെ ഉടുപ്പ് അമ്മയുമിട്ടു; കനിഹ പങ്കുവച്ച രസകരമായ വീഡിയോKaniha, Kaniha photos, videos, കനിഹ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com