മലയാള സിനിമയിൽ ഒരുപാട് താരദമ്പതിമാരുണ്ട്. അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപ്പം സ്പെഷ്യലാണ്. മറ്റൊന്നുമല്ല, പ്രേക്ഷകർക്ക് അവരെ അത്രയധികം ഇഷ്ടമാണ് എന്നത് തന്നെ. ഇന്ന് ഇരുവരുടേയും പതിനെട്ടാം വിവാഹ വാർഷികമായിരുന്നു ഡിസംബർ 13ന്. കൂടാതെ പൂർണിമയുടെ 42ാം ജന്മദിനവും.
Read More: കഷ്ടിച്ച് പ്രായപൂർത്തിയായ രണ്ട് കുട്ടികളുടെ വിവാഹ വാർഷിക ഓർമ; പൂർണിമ പങ്കുവച്ച ചിത്രങ്ങൾ
ജീവിതം എല്ലാത്തരത്തിലും ആഘോഷിക്കുന്ന ദമ്പതികളാണ് ഇവർ. വിവാഹ വാർഷി ദിനം തങ്ങളുടെ തകർപ്പൻ ഡാൻസാണ് പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഒരുകാലത്തെ ഹിറ്റ് ഗാനമായ ഒരു മധുരക്കിനാവിൻ എന്ന പാട്ടിനാണ് പൂർണിമയും ഇന്ദ്രജിത്തും ചുവടുവയ്ക്കുന്നത്.
കഴിഞ്ഞ 18 വർഷങ്ങൾ ഇന്ദ്രന്റെ നൃത്തം പോലെ മൃദുലവും എന്റെ നൃത്തം പോലെ ഭ്രാന്തവുമായിരുന്നു എന്നാണ് പൂർണിമ കുറിക്കുന്നത്
View this post on Instagram
Read More: നിനക്ക്, നമ്മുടെ സ്നേഹത്തിന്; പൂർണിമയ്ക്ക് ജന്മദിനവും വിവാഹ വാർഷികവും ആശംസിച്ച് ഇന്ദ്രജിത്
കഴിഞ്ഞ വിവാഹ വാർഷികത്തിന് അതിമനോഹരമായ ഒരു ഓർമ്മക്കുറിപ്പായിരുന്നു പൂർണിമ പങ്കുവച്ചിരുന്നത്. തങ്ങളുടെ പ്രണയനാളുകളെ കുറിച്ചായിരുന്നു അന്ന് പൂർണിമ എഴുതിയത്.
“അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ,” എന്നായിരുന്നു പൂർണിമയുടെ വാക്കുകൾ.
2002 ഡിസംബർ 13നായിരുന്നു ഇരുവരുടേയും വിവാഹം. ഡിസംബർ 13ന് തന്നെയാണ് പൂർണിമയുടെ ജന്മദിനവും. ഇരുവർക്കും രണ്ട് പെൺമക്കളാണ്. പ്രാർഥനയും നക്ഷത്രയും. പ്രാർഥന ഒരു പിന്നണി ഗായിക കൂടിയാണ്.