/indian-express-malayalam/media/media_files/uploads/2021/01/poornima.jpg)
സോഷ്യൽ മീഡിയയിൽ സജീവമാണ് പൂർണിമ ഇന്ദ്രജിത്. കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമുളള സന്തോഷ നിമിഷങ്ങൾ പൂർണിമ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്. അടുത്തിടെ തന്റെ സുഹൃത്തുക്കളായ ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, സംയുക്ത വർമ്മ എന്നിവർക്കൊപ്പമുളള ചിത്രം പൂർണിമ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
Read More: പെണ്ണുങ്ങളേ, ഇത് ഓർമയുണ്ടോ?; കൂട്ടുകാരികളോട് പൂർണിമ
ഇപ്പോഴിതാ കോളേജ് കാലത്തെ ചിത്രങ്ങളാണ് പൂർണിമ പോസ്റ്റ് ചെയ്തിട്ടുളളത്. സെന്റ് തെരേസസ് കോളേജിലെ പഠനകാലത്ത് കൂട്ടുകാർക്കൊപ്പമുളള ചിത്രങ്ങളാണിത്. ചിത്രത്തിന്റെ കൂടെ രസകരമായൊരു കുറിപ്പും പൂർണിമ എഴുതിയിട്ടുണ്ട്. ''വിവാഹ ചടങ്ങിന് പോകുന്നതുപോലെയായിരുന്നു അന്ന് ഞാൻ ഒരുങ്ങിയത്. കോളേജ് ചടങ്ങിൽ കാഞ്ചീപുരം സാരിയുടെ ആവശ്യം ഉണ്ടായിരുന്നോ? അതെന്റെ ആദ്യത്തെ കാഞ്ചീപുരം സാരിയായിരുന്നു,'' ഇതായിരുന്നു പൂർണിമ എഴുതിയത്.
വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയനടിയാണ് പൂർണിമ ഇന്ദ്രജിത്ത്. നടിയെന്ന രീതിയിലും ഫാഷൻ ഡിസൈനർ എന്ന രീതിയിലുമെല്ലാം ഏറെ ആരാധകരും പൂർണിമയ്ക്കുണ്ട്. പൂർണിമയെ മാത്രമല്ല, പൂർണിമ- ഇന്ദ്രജിത്ത് താരജോഡിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us