ഇന്ദ്രജിത്തുമായുളള വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. ഇന്ന് അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനറാണ് പൂർണിമ. കുടുംബ ജീവിതത്തിനൊപ്പം തന്റെ പാഷനെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് താരം. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് പൂർണിമ. മുംബൈയിൽ ഇന്ദ്രജിത്തിനൊപ്പം എത്തിയപ്പോഴുളള അനുഭവങ്ങൾ ചേർത്തുവച്ചുളള വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് പൂർണിമ.
പൂർണിമയുടെ മുംബൈ ഡയറീസിൽ ശ്രദ്ധേയമായത് അമല പോളിന്റെ സാന്നിധ്യമായിരുന്നു. പൂർണിമയ്ക്കൊപ്പം സന്തോഷ നിമിഷം ആസ്വദിക്കുന്ന അമല പോളിനെയാണ് വീഡിയോയിൽ കാണാനാവുക. മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അമല പോൾ ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിലാണ് തിളങ്ങുന്നത്.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.
Read More: ഡാൻസ് ചെയ്യുന്ന തിരക്കിൽ പ്രാർത്ഥന; ഡിന്നറിന് വരുന്നില്ലേ എന്ന് പൂർണിമ