scorecardresearch

ഒരു മുഖം, പല ചിത്രങ്ങൾ; വനിതയ്‌ക്കൊപ്പം പൂർണിമയുടെ 25 വർഷങ്ങൾ

25 വർഷത്തിനിടെ വനിതയിൽ വന്ന തന്റെ കവർചിത്രങ്ങളുമായി പൂർണിമ

25 വർഷത്തിനിടെ വനിതയിൽ വന്ന തന്റെ കവർചിത്രങ്ങളുമായി പൂർണിമ

author-image
Entertainment Desk
New Update
Poornima Indrajith, Poornima Indrajith Vanitha Cover

നടി, അവതാരക, ഫാഷൻ ഡിസൈനർ എന്നീ നിലകളിലെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് പൂർണിമ. വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തിയ പൂർണിമയുടെ റിലീസിനൊരുങ്ങുന്ന ചിത്രം 'തുറമുഖ'മാണ്. ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് പൂർണിമ അവതരിപ്പിക്കുന്നത്.

Advertisment

പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വനിത മാഗസിനിന്റെ കവറിൽ പല തവണ കവർഗേളായി പൂർണിമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1997 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ ഏഴു തവണയാണ് തനിയെയും ഇന്ദ്രജിത്തിനൊപ്പവും മക്കൾക്കൊപ്പവുമൊക്കെയായി പൂർണിമ വനിതയുടെ കവറിൽ പ്രത്യക്ഷപ്പെട്ടത്.

ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു പൂർണിമയുടെ അരങ്ങേറ്റം. പിന്നീട് മോഡലിംഗിൽ തിളങ്ങിയ പൂർണിമ കോലങ്ങൾ എന്ന തമിഴ് സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് വീണ്ടുമെത്തിയത്. പിന്നീട് ഓർമ്മക്കുയിൽ, സ്ത്രീ ഒരു സാന്ത്വനം, പെയ്തൊഴിയാതെ, നിഴലുകൾ എന്നു തുടങ്ങി നിരവധി സീരിയലുകളിലൂടെ പൂർണിമ ശ്രദ്ധ നേടി. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി, വൈറസ് എന്നിവയാണ് പൂർണിമയുടെ പ്രധാന ചിത്രങ്ങൾ.

Poornima Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: