Latest News

വാര്യരേ, നീയിതു കണ്ടോ?; മഞ്ജുവിനോട് പൂർണിമ

24 വർഷം പഴക്കമുള്ള ഒരു ഓർമ പങ്കിട്ട് പൂർണിമ

Manju Warrier, മഞ്ജു വാര്യർ, Poornima Indrajith, പൂർണിമ ഇന്ദ്രജിത്, Geethu Mohandas, ഗീതു മോഹൻദാസ്, friends, സുഹൃത്തുക്കൾ, friendship, സൗഹൃദം

ജീവിതത്തിൽ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒന്നിച്ചുള്ള ഒരു പഴയ ഓർമ പങ്കിടുകയാണ് പൂർണിമ.

ജോർജ് കിത്തു സംവിധാനം ചെയ്ത ‘ഇന്നലെകളില്ലാതെ’ എന്ന ചിത്രത്തിൽ നിന്നുള്ള ഒരു ദൃശ്യമാണ് പൂർണിമ പങ്കുവയ്ക്കുന്നത്. വാര്യരേ, നീയിതു കണ്ടാ? എന്നാണ് ചിത്രത്തിന് പൂർണിമ നൽകിയ രസകരമായ അടിക്കുറിപ്പ്. 1997ൽ റിലീസിനെത്തിയ ചിത്രമാണ് ‘ഇന്നലെകളില്ലാതെ’. ചിത്രത്തിൽ മഞ്ജുവിനും പൂർണിമയ്ക്കും ഒപ്പം ബിജു മേനോനും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

മഞ്ജുവും പൂർണിമയും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ ഇഴയടുപ്പമുണ്ട്. ജീവിതത്തിൽ മാത്രമല്ല, കരിയറിലും പരസ്പരം പിന്തുണ നൽകുന്ന സുഹൃത്തുക്കളാണ് ഇവർ. പല അവസരങ്ങളിലും മഞ്ജുവിനായി പൂർണിമ ഡിസൈൻ ചെയ്ത ഡിസൈനർ വസ്ത്രങ്ങൾ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്.

മഞ്ജുവിന്റെയും പൂർണിമയുടെയും സൗഹൃദക്കൂട്ടിൽ ഗീതു മോഹന്‍ദാസും സംയുക്ത വർമ്മയും ഭാവനയും കൂടിയുണ്ട്. ഒന്നിച്ചു കൂടാനുള്ള അവസരങ്ങളൊന്നും ഈ ചങ്ങാതിമാർ നഷ്ടപ്പെടുത്താറില്ല. പരസ്പരം കരുതലും സ്നേഹവും പകർന്ന് ഒന്നിച്ച് നടക്കുകയാണ് ഈ ചങ്ങാതി കൂട്ടം.

Read more: ഇനി ഒരിക്കലും പിരിയില്ല നമ്മൾ; മഞ്ജുവും ഗീതുവും പൂർണിമയും പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith shares a throwback pic with manju warrier

Next Story
ആരാണ് ആ പെൺകുട്ടി? ഞങ്ങളുടെ ചങ്ക് തകർക്കല്ലേ; ഉണ്ണി മുകുന്ദനോട് ആരാധികമാർUnni Mukundan, Unni Mukundan viral video, Unni Mukundan old photo, Unni mukundan latest photo, ഉണ്ണി മുകുന്ദന്‍ സിനിമകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express