മകൾ പതിനഞ്ചാം പിറന്നാൾ ആഘോഷിക്കുമ്പോൾ, പ്രണയിച്ച് തീരാതെ തിരക്കിലാണ് പൂർണിമയും ഇന്ദ്രജിത്തും. ഇത് പറഞ്ഞത് മറ്റാരുമല്ല, പൂർണിമ തന്നെയാണ്. ഇൻസ്റ്റഗ്രാമിൽ ഇന്ദ്രജിത്തിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തുകൊണ്ടാണ് പൂർണിമയുടെ രസകരമായ കമന്റ്.

പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഇരുവരും. വിവാഹത്തിന് ശേഷം 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂർണിമ സിനിമാ രംഗത്തേക്ക് മടങ്ങിയെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിലായിരുന്നു പൂർണിമ അഭിനയിച്ചത്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ ഇന്ദ്രജിത്തും ഉണ്ടായിരുന്നു.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലും പൂർണിമ അഭിനയിക്കുന്നുണ്ട്. വൈറസിലേത് പോലെ ഇത്തവണയും കൂട്ടിന് ഇന്ദ്രജിത്തുണ്ട്. പക്ഷെ രണ്ടു ചിത്രത്തിലും ഇരുവർക്കും കോംബിനേഷൻ രംഗങ്ങൾ ഒന്നുമില്ല.

Read More: സിനിമ മാറിയിട്ടുണ്ട്, മനോഹരമായി: അഭിനയത്തിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

തുറമുഖത്തിലെ കഥാപാത്രത്തെ കുറിച്ചും മടങ്ങിവരവിനെകുറിച്ചും ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പൂർണിമ പറഞ്ഞത്:

“വളരെ വേറിട്ടൊരു അനുഭവമാണിത്. സിനിമ ഞാൻ കുറേ മിസ് ചെയ്തു എന്നു തോന്നി. എന്റെ ഒരു ചിത്രം അവസാനമായി റിലീസിനെത്തിയത് 2002 ൽ​ ആണ്. ഇപ്പോൾ 2019 ൽ​ എത്തി നിൽക്കുമ്പോൾ സിനിമ മൊത്തം മാറി. ആമ്പിയൻസ്, സെറ്റുകൾ എല്ലാം തന്നെ മാറിയിട്ടുണ്ട്. സിനിമയുടെ ഈ മാറ്റമൊക്കെ സ്ക്രീനിനു മുന്നിൽ ഇരുന്നാണ് ഇത്രയും നാൾ ഞാൻ കണ്ടത്. കാര്യം ശരിയാണ്, ഇന്ദ്രൻ അഭിനയിക്കുന്നുണ്ട്, പൃഥി അഭിനയിക്കുന്നുണ്ട്, അമ്മയുണ്ട്. കുടുംബവുമായി ചുറ്റിപ്പറ്റി എപ്പോഴും സിനിമയുണ്ട്. പക്ഷേ​ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ആണ് ആ മാറ്റം അനുഭവിച്ചറിയുന്നത്. വളരെ പ്രോ ആക്റ്റീവായ, മനോഹരമായ മാറ്റങ്ങളാണ്. അതൊരുപാട് ആവേശവും ആകാംക്ഷയുമെല്ലാം ഉണ്ടാക്കുന്നുണ്ട്.”

“എന്റെ പ്രിയപ്പെട്ട ഫിലിം മേക്കർമാരിൽ ഒരാളാണ് രാജീവ് രവി, പതിനെട്ട് വർഷത്തോളമായി നല്ല സുഹൃത്തുക്കളിൽ ഒരാളുമാണ്. രാജീവിന്റെ സിനിമകൾ എല്ലാം എനിക്കിഷ്ടമാണ്. രാജീവിന്റെ ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റുന്നതിൽ അഭിമാനമുണ്ട്. മികച്ചതാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്, ബാക്കിയെല്ലാം പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്. ഇതെന്നെ സംബന്ധിച്ചൊരു ലേണിംഗ് പ്രോസസ് ആണ്. എത്ര നല്ലതാണ് നമ്മൾ, എന്താണ് പോരായ്മകൾ എന്നിവയൊക്കെ മനസ്സിലാക്കുകയാണ്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook