മലയാള സിനിമയിൽ പ്രിയപ്പെട്ട താരജോഡികളിൽ എന്നും മുന്നിലാണ് പൂർണിമയും ഇന്ദ്രജിത്തും. പ്രേക്ഷകർക്കും ഏറെയിഷ്ടമാണ് ഈ കുടുംബത്തെ. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കുറി മക്കളായ പ്രാർഥനയുടേയും നക്ഷത്രയുടേയും സഹോദരിയുടെ മകൻ വേദുവിന്റേയും ചിത്രങ്ങളാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്.

Read More: ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും ഉത്രാടപ്പൂനിലാവ് ഇവരാണ്

ചിത്രത്തിൽ മുട്ടും ഷർട്ടുമിട്ട് സൺഗ്ലാസും വച്ച് മാസ് ലുക്കിലാണ് പാത്തു എന്ന് വിളിക്കുന്ന പ്രാർഥന. ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മൂത്തമകളായ പ്രാർഥന ഒന്നാന്തരമൊരു പാട്ടുകാരികൂടിയാണ്. മഞ്ജുവാര്യരും ഇന്ദ്രജിത്തും മുഖ്യവേഷത്തിൽ എത്തിയ മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനം ആലപിച്ചത് പ്രാർഥനയാണ്.

ദാവണിയാണ് നച്ചു എന്ന് വിളിക്കുന്ന ഇളയമകൾ നക്ഷത്രയുടെ വേഷം. മുടിയൊക്കെ പിന്നിക്കെട്ടി വലിയ കമ്മലുകളിട്ട്, നല്ല നാടൻ പെൺകുട്ടി ലുക്കിലാണ് നക്ഷത്ര. കൂടെ ഇരുവരുടേയും മകനായി വേദുവും.

ഒരു സന്തുഷ്ട കുടുംബം എന്ന ക്യാപ്ഷൻ നൽകിയാണ് പൂർണിമ ചിത്രം പങ്കുവച്ചിരിക്കുന്നത്. അച്ഛനായി പ്രാർഥനയും അമ്മയായി നക്ഷത്രയും കുട്ടിയായി കുഞ്ഞു വേദുവും.

Read More: ഇത് കൊള്ളാമല്ലേ ഇന്ദ്രാ; കുടുംബചിത്രങ്ങൾ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത്

ഇന്ദ്രജിത്തിന്റെ ഷർട്ടല്ലേ പ്രാർഥന ഇട്ടേക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. ആടുതോമ എന്നും ചിലർ പ്രാർഥനയെ വിളിക്കുന്നു. പക്ഷെ നക്ഷത്രയെ കുറിച്ച് എല്ലാവർക്കും ഒറ്റ അഭിപ്രായമാണ്. ഒടുക്കത്തെ ക്യൂട്ട്. ഓണാഘോഷ പരിപാടികളുടെ ചിത്രങ്ങൾ ഇപ്പോഴും പൂർണിമ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook