ഒരു വ്യക്തിയെന്ന നിലയിൽ, സ്ത്രീയെന്ന നിലയിൽ, സംരംഭക, ഭാര്യ, അമ്മ, മകൾ, മരുമകൾ സഹോദരി, സുഹൃത്ത് എന്നീ വേഷങ്ങളില്ലെല്ലാം സിനിമയിൽ മാത്രമല്ല, ജീവിതത്തിലും പൂർണിമ ഇന്ദ്രജിത് വിജയമാണ്. ഓരോ വേഷങ്ങൾ അണിയുമ്പോഴും സ്വന്തം ജീവിതം നഷ്ടപ്പെടുത്തുന്നില്ല പൂർണിമ. അതുതന്നെയാണ് പൂർണിമയ്ക്ക് മറ്റു സ്ത്രീകളോടും പറയാനുള്ളത്.

“അമ്മ, മകൾ, ഭാര്യ, പ്രൊഫഷണൽ, സുഹൃത്ത്, സഹോദരി എന്നീ വേഷങ്ങളിലെല്ലാം പെർഫെക്ട് ആകാൻ നിരന്തരം ആവശ്യപ്പെടുന്നത് വളരെ സമ്മർദം തരുന്ന ഒന്നാണ്. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നോർത്ത് ഒരോ ദിവസത്തിലും എത്ര തവണ നമ്മൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയാതെ മറ്റെന്തെങ്കിലും പറഞ്ഞിട്ടുണ്ടാകും. സാമൂഹ്യ/കുടുംബ സമ്മർദങ്ങൾ അല്ലെങ്കിൽ വ്യക്തിപരമായ ഉത്കണ്ഠകൾ കാരണം മറ്റെന്തെങ്കിലും ചെയ്യുന്നതായി സ്വയം കണ്ടെത്തുന്നതിന് മാത്രം, ഒരു നേട്ടം മനസ്സിൽ വച്ചുകൊണ്ട് ഞങ്ങൾ എത്ര തവണ രാവിലെ ഉണരാറുണ്ട്?”

 

View this post on Instagram

 

The demand to be the perfect version of whatever roles we play , be that of a mother, daughter, wife, professional , friend , sister or xyz… can be very stressful, draining and overwhelming !!! How many times each day do we mean to say one thing, and say another instead, because we’re worried about what others might think? How often do we wake up in the morning with one idea in mind for what we want to accomplish, only to find ourself doing something else because of social / family pressures or personal anxieties? Do we dress the way we want to dress? Do we even listen to the music we really like ? We have lost ourselves in our every day life role plays that we hardly realise how empty we are because of our emotional burn out ! Let me tell you this ! No lifetime, no matter how successful we are, will be truly rewarding or happy if we cannot learn to love ourself and be ourself. Being kind to ourself in everyday life, is in my experience one of the best things you can do for yourself.Life will become lighter and your relationships will improve.You will feel happier and fuller ! Face yourself !! Accept yourself and be forgiving to your self ! Embrace yourself with all your quirkiness and madness ….strengths and weakness!! And without caring what other people think, start telling your story the way it was meant to be told. #mentalhealthmatters #selflove

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

“നമ്മുടെ ആഗ്രഹത്തിന് നാം വസ്ത്രം ധരിക്കാറുണ്ടോ? നമുക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സംഗീതമെങ്കിലും നാം കേൾക്കാറുണ്ടോ? നമ്മുടെ ദൈനംദിന ജീവിതത്തിലെ വേഷപ്പകർച്ചകൾക്കിടയിൽ നമുക്ക് നമ്മളെത്തന്നെ നഷ്ടപ്പെടുന്നു. വൈകാരികമായ പൊട്ടിത്തെറികൾക്കിടയിൽ നമ്മുടെ ഹൃദയം എത്രത്തോളം ശൂന്യമാണെന്ന് നാം തിരിച്ചറിയുന്നില്ല.”

Read More: പത്താംക്ലാസ് പരീക്ഷയിൽ കിട്ടുന്ന മാർക്കല്ല നിങ്ങളെ അടയാളപ്പെടുത്തുന്നത്; ആശംസകളോടെ പൂർണിമ

“ഞാൻ നിങ്ങളോടൊരു കാര്യം പറയട്ടെ, നമ്മെത്തന്നെ സ്നേഹിക്കാനും നമ്മളായിത്തീരാനും പഠിക്കാൻ കഴിയുന്നില്ലെങ്കിൽ, ജീവിതത്തിൽ എന്ത് വിജയം നേടിയാലും അതൊന്നും യഥാർഥ സന്തോഷമാകില്ല. ദൈനംദിന ജീവിതത്തിൽ അവരവരോട് തന്നെ ദയ കാണിക്കുന്നത് നിങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണ്. ജീവിതം ഭാരം കുറഞ്ഞതായിത്തീരുകയും നിങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടുകയും ചെയ്യും. നിങ്ങൾക്ക് സന്തോഷവും പൂർണതയും അനുഭവപ്പെടും!”

“സ്വയം അഭിമുഖീകരിക്കുക!! സ്വയം അംഗീകരിക്കുകയും നിങ്ങളോട് തന്നെ ക്ഷമിക്കുകയും ചെയ്യുക! നിങ്ങളുടെ എല്ലാ തമാശകളേയും ഭ്രാന്തുകളെയും ചേർത്തുപിടിക്കുക…. ശക്തിയെയും ബലഹീനതയെയും !! മറ്റുള്ളവർ എന്താണ് ചിന്തിക്കുന്നതെന്ന് പരിഗണിക്കാതെ, നിങ്ങളുടെ കഥ നിങ്ങൾ പറയാൻ ഉദ്ദേശിച്ച രീതിയിൽ പറഞ്ഞു തുടങ്ങുക,” മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പൂർണിമ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook