scorecardresearch

സിനിമ മാറിയിട്ടുണ്ട്, മനോഹരമായി: അഭിനയത്തിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

ഇന്ദ്രൻ അഭിനയിക്കുന്നുണ്ട്, പൃഥി അഭിനയിക്കുന്നുണ്ട്, അമ്മയുണ്ട്. കുടുംബവുമായി ചുറ്റിപ്പറ്റി എപ്പോഴും സിനിമയുണ്ട്. പക്ഷേ​ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ആണ് ആ മാറ്റം അനുഭവിച്ചറിയുന്നത്. വളരെ പ്രോ ആക്റ്റീവായ, മനോഹരമായ മാറ്റങ്ങളാണ്

ഇന്ദ്രൻ അഭിനയിക്കുന്നുണ്ട്, പൃഥി അഭിനയിക്കുന്നുണ്ട്, അമ്മയുണ്ട്. കുടുംബവുമായി ചുറ്റിപ്പറ്റി എപ്പോഴും സിനിമയുണ്ട്. പക്ഷേ​ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ആണ് ആ മാറ്റം അനുഭവിച്ചറിയുന്നത്. വളരെ പ്രോ ആക്റ്റീവായ, മനോഹരമായ മാറ്റങ്ങളാണ്

author-image
Dhanya K Vilayil
New Update
poornima indrajith, poornima indrajith designs, poornima indrajith movies, poornima indrajith photos, poornima indrajith daughters, poornima indrajith family, poornima indrajith sister, Thuramukham, Virus movie, Rajeev Ravi, Aashiq Abu, പൂർണിമ ഇന്ദ്രജിത്ത്, തുറമുഖം, വൈറസ്, രാജീവ് രവി, ആഷിഖ് അബു, iemalayalam

Poornima Indrajith returns to acting with Rajeev Ravi Thuramukham Aashique Abu Virus

പതിനേഴു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് അവതാരകയും നടിയും ഡിസൈനറുമെല്ലാമായ പൂർണിമ ഇന്ദ്രജിത്ത്. വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും പരസ്യങ്ങൾ, ടെലിവിഷൻ ഷോകൾ, റിയാലിറ്റി ഷോകൾ എന്നിവയെല്ലാമായി മലയാളികളുടെ കൺമുന്നിൽ തന്നെയുണ്ടായിരുന്നു പൂർണിമ. അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ആഷിഖ് അബുവിന്റെ 'വൈറസ്', രാജീവ് രവിയുടെ 'തുറമുഖം' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അഭിനയത്തിലേക്കുള്ള പൂർണിമയുടെ രണ്ടാം വരവ്.

Advertisment

poornima indrajith, poornima indrajith designs, poornima indrajith movies, poornima indrajith photos, poornima indrajith daughters, poornima indrajith family, poornima indrajith sister, Thuramukham, Virus movie, Rajeev Ravi, Aashiq Abu, പൂർണിമ ഇന്ദ്രജിത്ത്, തുറമുഖം, വൈറസ്, രാജീവ് രവി, ആഷിഖ് അബു, iemalayalam Poornima Indrajith: പതിനേഴു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് പൂര്‍ണിമ

അഭിമുഖത്തിനായി വിളിക്കുമ്പോൾ രാജീവ് രവി ചിത്രം 'തുറമുഖ'ത്തിന്റെ കണ്ണൂരിലെ ലൊക്കേഷനിലായിരുന്നു താരം. രണ്ടാം വരവ് സമ്മാനിക്കുന്ന സന്തോഷവും ആവേശവുമെല്ലാം ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കു വെയ്ക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.

"സിനിമയിൽ നിന്നും മാറി നിന്ന സമയത്തും എന്റേതായ കുറേ കാര്യങ്ങളുമായി ഞാൻ ആക്റ്റീവ് ആയിരുന്നു. ഇടയ്ക്ക് ചില സിനിമകളിലേക്കും ക്ഷണം വന്നിരുന്നു. പക്ഷേ ജീവിതത്തിലെ പ്രയോറിറ്റികൾ നോക്കി പല ഓഫറും വേണ്ടെന്നു വയ്ക്കുകയായിരുന്നു," പൂർണിമ പറഞ്ഞു.

Advertisment

"റിയൽ ലൈഫ് ഹീറോകൾക്കുള്ള ഒരു ആദരവായിട്ടാണ് ഞാൻ 'വൈറസ് എന്ന ചിത്രത്തെ കാണുന്നത്. കഥാപാത്രത്തെ കുറിച്ചൊന്നും കൂടുതൽ വെളിപ്പെടുത്താൻ ഇപ്പോൾ കഴിയില്ല. ജീവിതത്തിലെ വലിയൊരു ദുരന്തത്തെ മനസ്ഥൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേരിട്ട, ധീരരായ, ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിക്കുന്ന ഒറു പറ്റം മനുഷ്യർ - അവരിലൊരാളെ സ്ക്രീനിൽ അവതരിപ്പിക്കാൻ സാധിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്," പൂർണിമ കൂട്ടിച്ചേർത്തു.

ഏറെ ശക്തമായ ഒരു മുഴുനീള കഥാപാത്രമായി എത്തുകയാണല്ലോ 'തുറമുഖ'ത്തിൽ?

വളരെ വേറിട്ടൊരു അനുഭവമാണിത്. സിനിമ ഞാൻ കുറേ മിസ് ചെയ്തു എന്നു തോന്നി. എന്റെ ഒരു ചിത്രം അവസാനമായി റിലീസിനെത്തിയത് 2002 ൽ​ ആണ്. ഇപ്പോൾ 2019 ൽ​ എത്തി നിൽക്കുമ്പോൾ സിനിമ മൊത്തം മാറി. ആമ്പിയൻസ്, സെറ്റുകൾ എല്ലാം തന്നെ മാറിയിട്ടുണ്ട്. സിനിമയുടെ ഈ മാറ്റമൊക്കെ സ്ക്രീനിനു മുന്നിൽ ഇരുന്നാണ് ഇത്രയും നാൾ ഞാൻ കണ്ടത്. കാര്യം ശരിയാണ്, ഇന്ദ്രൻ അഭിനയിക്കുന്നുണ്ട്, പൃഥി അഭിനയിക്കുന്നുണ്ട്, അമ്മയുണ്ട്. കുടുംബവുമായി ചുറ്റിപ്പറ്റി എപ്പോഴും സിനിമയുണ്ട്. പക്ഷേ​ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ആണ് ആ മാറ്റം അനുഭവിച്ചറിയുന്നത്. വളരെ പ്രോ ആക്റ്റീവായ, മനോഹരമായ മാറ്റങ്ങളാണ്. അതൊരുപാട് ആവേശവും ആകാംക്ഷയുമെല്ലാം ഉണ്ടാക്കുന്നുണ്ട്.

എന്റെ പ്രിയപ്പെട്ട ഫിലിം മേക്കർമാരിൽ ഒരാളാണ് രാജീവ് രവി, പതിനെട്ട് വർഷത്തോളമായി നല്ല സുഹൃത്തുക്കളിൽ ഒരാളുമാണ്. രാജീവിന്റെ സിനിമകൾ എല്ലാം എനിക്കിഷ്ടമാണ്. രാജീവിന്റെ ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റുന്നതിൽ അഭിമാനമുണ്ട്. മികച്ചതാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്, ബാക്കിയെല്ലാം പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്. ഇതെന്നെ സംബന്ധിച്ചൊരു ലേണിംഗ് പ്രോസസ് ആണ്. എത്ര നല്ലതാണ് നമ്മൾ, എന്താണ് പോരായ്മകൾ എന്നിവയൊക്കെ മനസ്സിലാക്കുകയാണ്.

അഭിനയത്തിൽ സജീവമാവുകയാണോ?

"ജൂണിൽ 'വൈറസ്' റിലീസിനെത്തും. 'തുറമുഖ'ത്തിന്റേത് വലിയൊരു ഷെഡ്യൂൾ ആണ്. മറ്റു ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട്, എല്ലാം ഒന്നിച്ചു കൊണ്ടു പോവണം എന്നാണ് കരുതുന്നത്. കൂടുതൽ ചലഞ്ചിംഗ് ആയ കഥാപാത്രങ്ങൾ വരുമ്പോൾ ചെയ്യണമെന്നു കരുതുന്നു. ഇത് സത്യത്തിൽ ഒരു ശ്രമമാണ്, എങ്ങനെ വർക്ക് ചെയ്യുമെന്നു നോക്കുകയാണ്," പൂർണിമ പറഞ്ഞു.

Read more: രാജീവ് രവി- നിവിൻ പോളി ടീമിന്റെ ‘തുറമുഖം’ ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ

'വൈറസി'ലും 'തുറമുഖ'ത്തിലും പൂർണിമയ്ക്ക് ഒപ്പം നടനും ഭർത്താവുമായ ഇന്ദ്രജിത്തും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. നിവിൻ പോളി മുഖ്യകഥാപാത്രമാവുന്ന ചിത്രത്തിൽ പൂർണിമയ്ക്കും ഇന്ദ്രജിത്തിനും പുറമെ ബിജു മേനോൻ, നിമിഷ സജയൻ, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്.

Interview Rajeev Ravi Indrajith Poornima Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: