മക്കളെ ഏറ്റവും അടുത്ത കൂട്ടുകാരായി കാണുന്ന അമ്മയാണ് പൂർണിമ ഇന്ദ്രജിത്. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മയൊരു കൂട്ടുകാരി കൂടിയാണ്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളിലും വീഡിയോകളിലും എല്ലാം അത് ആരാധകർ കാണാറുള്ളതാണ്.
ഇപ്പോഴിതാ പ്രാർത്ഥനക്ക് ഒപ്പമുള്ള ഒരു സ്റ്റൈലിഷ് ചിത്രം പങ്കുവച്ചിരിക്കുകയാണ് പൂർണിമ. ലിഫ്റ്റിൽ നിന്നും പ്രാർത്ഥനയാണ് അമ്മയുടെ ചിത്രം പകർത്തിയിരിക്കുന്നത്. ഇരുവരെയും വളരെ സ്റ്റൈലിഷായാണ് ചിത്രത്തിൽ കാണാനാവുക. “ഹലോ വേൾഡ്” എന്ന ക്യാപ്ഷനോടെയാണ് പൂർണിമ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. പ്രിയ മണി, റിമ കല്ലിങ്കൽ, സാനിയ ഇയ്യപ്പൻ, നൈല ഉഷ, സയനോര, മാളവിക മോഹനൻ തുടങ്ങിയവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. “ഈ ഒരു കുടുംബത്തിൽ വളരെയധികം സുന്ദരികളായ സ്ത്രീകളുണ്ട്. ഇത് ന്യായമല്ല” എന്നാണ് മാളവികയുടെ കമന്റ്.
Also read: ‘ഇതിഹാസത്തോടൊപ്പം തോളോട് തോൾ ചേർന്ന്’; ചിത്രവുമായി പൃഥ്വിരാജ്
ഇടക്ക് മക്കളോടൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. പ്രാർത്ഥനയും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.