scorecardresearch
Latest News

സന്തോഷം കൊയ്തെടുക്കൂ; വേറിട്ട ഫോട്ടോഷൂട്ടുമായി പൂർണിമ

“ഇത്രയും സ്റ്റൈലിഷായി അരി ചേറുന്ന മോഡലിനെ ആദ്യമായിട്ട് കാണുകയാ,” എന്നാണ് ആരാധകരുടെ കമന്റ്

സന്തോഷം കൊയ്തെടുക്കൂ; വേറിട്ട ഫോട്ടോഷൂട്ടുമായി പൂർണിമ

നടി, അവതാരക, ഫാഷൻ ഡിസൈനർ എന്നീ നിലകളിലെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. ഓരോ ഓണക്കാലത്തും കൈത്തറി വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കാനായി വേറിട്ട കളക്ഷനുകളുമായി പൂർണിമയും പൂർണിമയുടെ പ്രാണയും മുന്നിട്ടിറങ്ങാറുണ്ട്. ഇത്തവണയും നെല്ല് എന്ന കളക്ഷനുമായാണ് പൂർണിമ എത്തുന്നത്.

പൂർണിമയുടെ വേറിട്ടൊരു ഫോട്ടോഷൂട്ടാണ് അതിനിടയിൽ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ഇളംപച്ച സാരിയും പിങ്ക് ഫുൾ സ്ലീവ് ബ്ലൗസുമണിഞ്ഞ് കയ്യിലൊരു മുറവുമായി ചിത്രങ്ങൾക്ക് പോസ് ചെയ്യുകയാണ് പൂർണിമ.

“ഇത്രേയും സ്റ്റൈലിഷായി അരി ചേറുന്ന മോഡലിനെ ആദ്യമായിട്ട് കാണുകയാ,” എന്നാണ് ചിത്രത്തിന് താഴെ ആരാധകരുടെ കമന്റ്.

ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു പൂർണിമയുടെ അരങ്ങേറ്റം. പിന്നീട് മോഡലിംഗിൽ തിളങ്ങിയ പൂർണിമ കോലങ്ങൾ എന്ന തമിഴ് സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് വീണ്ടുമെത്തിയത്. പിന്നീട് ഓർമ്മക്കുയിൽ, സ്ത്രീ ഒരു സാന്ത്വനം, പെയ്തൊഴിയാതെ, നിഴലുകൾ എന്നു തുടങ്ങി നിരവധി സീരിയലുകളിലൂടെ പൂർണിമ ശ്രദ്ധ നേടി. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി, വൈറസ് എന്നിവയാണ് പൂർണിമയുടെ പ്രധാന ചിത്രങ്ങൾ.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് പൂർണിമ. വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരികെയെത്തിയ പൂർണിമയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ‘തുറമുഖ’മാണ്. ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് പൂർണിമ അവതരിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Poornima indrajith latest saree photoshoot viral photos