എന്താണിത്ര സൗന്ദര്യം? പൂർണിമയോട് ജ്യോത്സ്‌ന

പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ കവരുന്നു

Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Poornima indrajith photos, Poornima indrajith saree photos, Poornima Indrajith saree photos

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

Read more: പല്ലുവിൽ ഒളിപ്പിച്ചുവച്ച സന്ദേശം; കല്യാണസാരിയുടെ വിശേഷങ്ങളുമായി എലീന

പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. എന്തുകൊണ്ടാണിത്ര സൗന്ദര്യം? എന്നാണ് ചിത്രങ്ങൾക്ക് ഗായിക ജ്യോത്സ്നയുടെ കമന്റ്. കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം എന്നാണ് പൂർണിമയുടെ മറുപടി.

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

Read more: മുത്തശ്ശിയെ ഓർമിപ്പിക്കുന്ന സാരികൾ; പൂർണിമ പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith latest photos singer jyotsna radhakrishnan comment

Next Story
ഇവിടെ ഞങ്ങൾ വീട്ടുകാരോക്കെയുണ്ടേ: പ്രിയങ്കയുടെ ബീച്ച് ചിത്രങ്ങൾക്ക് അനുജത്തിയുടെ കമന്റ്priyanka chopra, പ്രിയങ്ക ചോപ്ര, Parineeti chopra, Priyanka Chopra Nick Jonas, Nick Jonas, നിക്ക് ജോനാസ്, nick jonas priyanka chopra photos
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express