തനതായ ഡിസൈനുകൾ കൊണ്ട് ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവർന്ന ഫാഷൻ ഡിസൈനറാണ് നടി പൂർണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ, പൂർണിമ ഒരുക്കിയ ഡിസൈനിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ഒരു കേക്ക് ആർട്ടിസ്റ്റ് ഒരുക്കിയ കേക്കാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
സ്റ്റൈഫി ലിസ സണ്ണി എന്ന കേക്ക് ആർട്ടിസ്റ്റ് ആണ് രസകരമായ ഈ കേക്ക് ഒരുക്കിയിരിക്കുന്നത്. “കോളേജിലെ എന്റെ കേക്ക് പ്രോജക്റ്റിനായി, കേരളീയതനിമയുള്ള എന്തെങ്കിലും ഡിസൈൻ സൃഷ്ടിക്കാൻ ഞാനാഗ്രഹിച്ചു. അതിന് ഓണത്തേക്കാൾ മികച്ച തീം എന്തുണ്ട്. പൂർണിമ ഇന്ദ്രജിത്ത് ഒരുക്കിയ ഡിസൈനിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഈ കേക്ക് ഒരുക്കിയിരിക്കുന്നത്. ബട്ടർക്രീം കൊണ്ടാണ് പൂക്കൾ നിർമ്മിച്ചിരിക്കുന്നത്. ഐസിംഗ് കൊണ്ട് ഇലകളും ഉണ്ടാക്കി,” സ്റ്റെഫി കുറിക്കുന്നു.

സ്റ്റെഫിയുടെ കേക്ക് ഡിസൈനെ അഭിനന്ദിച്ചു കൊണ്ട് പൂർണിമയും കമന്റ് ചെയ്തിട്ടുണ്ട്.