/indian-express-malayalam/media/media_files/uploads/2023/08/WhatsApp-Image-2023-08-19-at-11.43.48.jpeg)
സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തത്
മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണയെന്ന ബ്രാന്‍ഡിനെക്കുറിച്ച് അറിയാത്തവരില്ല. വൈവിധ്യമാര്‍ന്ന ഡിസൈനുകളുമായി ഒട്ടേറെ വേറിട്ട പരീക്ഷണങ്ങളാണ് പൂര്‍ണിമ നടത്താറുള്ളത്.
ഓണക്കാലമായതോടെ ട്രെഡീഷണല്‍ ഡിസൈനുകളുമായാണ് പൂര്‍ണിമ എത്തിയത്. പൊട്ട് എന്ന പേരിട്ടിരിക്കുന്ന പുതിയ ഓണം സാരി കളക്ഷനും പൂർണിമ പരിചയപ്പെടുത്തിയിരുന്നു.
അത്തരത്തിലൊരു പൊട്ട് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് പൂർണിമ കാണപ്പെടുന്നത്. പൊട്ട് സാരി കളക്ഷനിൽ വരുന്ന സാരിയുടെ പശ്ചാത്തലത്തിൽ വലിയ ചുവന്ന പൊട്ടാണ് ഒരുക്കിയിരിക്കുന്നത്. സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറി. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പ്രാണയെ ടാഗ് ചെയ്തിട്ടുണ്ട്.
ഓറഞ്ചും സ്വർണ്ണ നിറത്തിലുള്ള പൊട്ടു മോട്ടിഫ് എംബ്രോയ്ഡറിയും പല്ലുവും ഉള്ള ഒരു ഓഫ്-വൈറ്റ് ഹാൻഡ്‌വോവൻ ഗോൾഡ് ബോർഡർ സാരിയാണ് പൂർണിമ ധരിച്ചിരിക്കുന്നത്. 10,000 രൂപയാണ് ഇതിന്റെ വിലയെന്ന് പ്രാണയുടെ വെബ്സൈറ്റിൽ കാണിക്കുന്നു.
അച്ഛനെയും അമ്മയെയും പോലെ തന്നെ മക്കളും മലയാളികൾക്ക് സുപരിചിതരാണ്. മൂത്ത മകൾ പ്രാർത്ഥന ആലാപനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
ഇളയമകൾ നക്ഷത്ര ശ്രദ്ധ നേടിയത് അഭിനയത്തിലൂടെയാണ്. ‘ലലനാസ് സോങ്ങ്’എന്ന ചിത്രത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രം നിരൂപക പ്രശംസകൾ നേടിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.