സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമക്കളായ പൂർണിമയും സുപ്രിയയും സോഷ്യൽ മീഡിയയിൽ വളരെ ആക്‌ടീവാണ്. ചിലപ്പോഴക്കെ മക്കളും മരുമക്കളും ഇടുന്ന പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും താഴെ രസകരമായ മറുപടിയുമായി മല്ലിക സുകുമാരൻ എത്താറുണ്ട്. ഇപ്പോൾ ഇതാ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും പഴയൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്.

Read Also: ആദ്യം ബുക്ക് ചെയ്‌ത ടിക്കറ്റ് ക്യാൻസൽ ചെയ്‌തു, വീട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഒരു ദിവസം മുൻപേ നാട്ടിലേക്ക് തിരിച്ചു; വഴിയിൽ പതിയിരുന്നത് മരണം

വർഷങ്ങൾക്കു മുൻപുള്ള ഒരു ചിത്രമാണ് പൂർണിമ ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. മുടിയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്ന മല്ലിക, തൊട്ടടുത്തിരുന്ന് കുശലം പറയുന്ന സുകുമാരൻ എന്നിവരാണ് ചിത്രത്തിലുള്ളത്. വളരെ സുന്ദരിയായാണ് മല്ലികയെ ചിത്രത്തിൽ കാണുന്നത്. അമ്മ എത്ര സുന്ദരിയാണെന്ന് ചിത്രം പങ്കുവച്ച് പൂർണിമ ഫെയ്‌സ്‌ബുക്കിൽ കുറിച്ചിരിക്കുന്നു. മല്ലിക സുകുമാരനെ മെൻഷൻ ചെയ്‌താണ് പൂർണിമ പോസ്റ്റിട്ടിരിക്കുന്നത്.

എന്തായാലും ചിത്രത്തിനു താഴെ രസകരമായ കമന്റുകളുമായി നിരവധി പേർ എത്തിയിട്ടുണ്ട്. മരുമകൾ അമ്മായിയമ്മയെ സോപ്പിടുന്നതാണെന്നാണ് പലരും തമാശരൂപേണ കമന്റ് ചെയ്‌തിരിക്കുന്നത്. പൂർണിമ മല്ലികയെ സോപ്പിട്ടു നോക്കുകയാണെന്നാണ് ചിലരൊക്കെ കമന്റ് ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook