വേറിട്ട ഫാഷൻ പിൻതുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. ഏതു പൊതുപരിപാടിയിലും എപ്പോഴും അൽപ്പം വ്യത്യസ്തമായ സ്റ്റൈലിലാണ് പൂർണിമ പ്രത്യക്ഷപ്പെടാറുള്ളത്. പൊങ്കൽ ദിനത്തിൽ പൂർണിമ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരുന്നത്.
ഓറഞ്ചുനിറത്തിലുള്ള ഫ്ളോറൽ ഡിസൈൻ സാരിയ്ക്ക് യെല്ലോ കളർ സ്ലീവ്ലെസ്സ് ബ്ലൗസാണ് പൂർണിമയുടെ വേഷം. സാരിയ്ക്ക് ഒപ്പം സ്നിക്കേഴ്സും കൂടി അണിഞ്ഞതോടെ ലുക്ക് തന്നെ വ്യത്യസ്തമായി. ഇരുവശത്തേക്കുമായി കെട്ടിയൊതുക്കിയ മുടിയും വേറിട്ട ലുക്ക് പകരുന്നു. #stylingitmyway എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെ പങ്കുവച്ച യൂറോപ്പ് വെക്കേഷൻ ചിത്രങ്ങളിലും അൽപ്പം വ്യത്യസ്തമായ ലുക്കിലാണ് പൂർണിമ.
Read more: തേരി ആഖോം കെ സിവാ ദുനിയ; പൂർണിമയ്ക്ക് വേണ്ടി ഇന്ദ്രജിത്ത് പാടുമ്പോൾ-വീഡിയോ