ഇത് ഞങ്ങളുടെ പ്രണയകഥ; ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ

അഭിനയത്തിനപ്പുറം ഫാഷൻ ഡിസൈനിംഗ് രംഗത്തും തന്റെ പ്രതിഭ തെളിയിച്ച കലാകാരിയാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെയും സ്വയം ഡിസൈൻ ചെയ്ത വസ്ത്രങ്ങളിലൂടെയും പൂർണിമ ഫാഷൻ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല

വേറിട്ട ഫാഷൻ പിൻതുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്. ഏതു പൊതുപരിപാടിയിലും എപ്പോഴും അൽപ്പം വ്യത്യസ്തമായ സ്റ്റൈലിലാണ് പൂർണിമ പ്രത്യക്ഷപ്പെടാറുള്ളത്. ലോക്ക്ഡൗണിലായാലും ഔട്ട്ഫിറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും പൂർണിമ തയ്യാറല്ല. ഇപ്പോൾ ഡെനിം കൊണ്ടുള്ള​ വസ്ത്രമണിഞ്ഞാണ പൂർണിമ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.

Read More: അവർക്കെല്ലാം മനസ്സിലായി ഇന്ദ്രാ; ഇന്ദ്രജിത്തിനോട് പൂർണിമ

ഡെനിമും ഞാനും ഞങ്ങളുടെ പ്രണയകഥയും എന്ന അടിക്കുറിപ്പും നിരവധി ഹാഷ്ടാഗുകളും ചേർത്താണ് പൂർണിമ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

അഭിനയത്തിനപ്പുറം ഫാഷൻ ഡിസൈനിംഗ് രംഗത്തും തന്റെ പ്രതിഭ തെളിയിച്ച കലാകാരിയാണ് പൂർണിമ ഇന്ദ്രജിത്ത്. പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെയും സ്വയം ഡിസൈൻ ചെയ്ത വസ്ത്രങ്ങളിലൂടെയും പൂർണിമ ഫാഷൻ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല.

അടുത്തിടെ പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയുന്നു. ‘മുണ്ടുടുത്ത ഞാൻ’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തിൽ ഖാദി കൊണ്ടുള്ള ഡ്രസ്സാണ് പൂർണിമ അണിഞ്ഞിരുന്നത്. ചിത്രവുമായി ബന്ധപ്പെട്ടു വന്ന രസകരമായൊരു ട്രോളും പൂർണിമ പങ്കുവച്ചിരുന്നു.

poornima indrajith troll

ഭാര്യയുടെ പുതിയ ഡിസൈൻ കണ്ട ഇന്ദ്രജിത്ത് നെഞ്ചത്ത് കൈവെച്ച് ‘ദേവിയേ, എന്റെ പുതിയ സെറ്റ്മുണ്ട്’ എന്ന് പറയുന്നതാണ് ട്രോളിന്റെ ഉള്ളടക്കം. അവർക്കെല്ലാം മനസ്സിലായി ഇന്ദ്രാ എന്ന കുറിപ്പോടെ പൂർണിമയും ട്രോൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു. ഇന്ദ്രജിത്തും ട്രോൾ ഷെയർ ചെയ്തിരുന്നു

Web Title: Poornima indrajith fashion styles latest photos

Next Story
ഋതുമതിയായത് കുടുംബ പൂജയ്ക്കിടെ; ഫെമിനിസ്റ്റ് ആയതും അന്ന് തന്നെShraddha Srinath, Shraddha Srinath period, Shraddha Srinath Tamil film, Shraddha Srinath films, Shraddha srinath feminist
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express