പ്രാർത്ഥനയുടെ പിറന്നാൾ പൊടിപൊടിച്ചു; ചിത്രങ്ങളുമായി ഇന്ദ്രജിത്തും പൂർണിമയും

വീട്ടിൽ എല്ലാവരും അഭിനയരംഗത്ത് സജീവമാകുമ്പോഴും പാട്ടിന്റെ വഴിയെ സഞ്ചരിക്കാനാണ് പ്രാർത്ഥനയ്ക്ക് ഇഷ്ടം

Prarthana Indrajith, Prarthana Indrajith birthday, Prarthana Indrajith age, Prarthana Indrajith photos, Prarthana Indrajith songs, Poornima Indrajith, Geethu Mohandas, പ്രാർത്ഥന ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, Indian express malayalam, IE malayalam

ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മകൾ പ്രാർത്ഥനയുടെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. പ്രാർത്ഥനയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് പൂർണിമയും ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പിറന്നാൾ ആഘോഷത്തിന് മല്ലിക സുകുമാരനും പൂർണിമയുടെ മാതാപിതാക്കളുമെല്ലാം ഉണ്ടായിരുന്നു.

വീട്ടിൽ എല്ലാവരും അഭിനയരംഗത്ത് സജീവമാകുമ്പോഴും പാട്ടിന്റെ വഴിയെ സഞ്ചരിക്കാനാണ് പ്രാർത്ഥനയ്ക്ക് ഇഷ്ടം. പ്രാർത്ഥനയുടെ പാട്ടുകളും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.

View this post on Instagram

Happy birthday Paathu! @prarthanaindrajith

A post shared by Prithviraj Sukumaran (@therealprithvi) on

മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന പാടിയിട്ടുണ്ട്. അടുത്തിടെ പാട്ടുപാടി ബോളിവുഡിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.

ഹിന്ദിയിൽ ആദ്യമായി പാടിയ പ്രാർത്ഥനയ്ക്ക് അഭിനന്ദനങ്ങളുമായി പൃഥ്വിരാജും എത്തിയിരുന്നു. “എന്ത് മനോഹരമായ പാട്ടാണ് പാത്തു! ബിജോയ് നമ്പ്യാർ, ഗോവിന്ദ് വസന്ത, ‘തായ്ഷി’ന്റെ മുഴുവൻ സംഘാംഗങ്ങൾക്കും എല്ലാ ആശംസകളും. നിങ്ങൾക്കായി ഒരു പാട്ട് ഇതാ… പ്രാർത്ഥന ഇന്ദ്രജിത്തിന്റെ രേ ബാവ്‌‌രെ” എന്നാണ് പൃഥ്വി കുറിച്ചത്.

Read More: ലവ് യൂ കൊച്ചച്ഛാ; പൃഥ്വിയെ സ്നേഹം അറിയിച്ച് പാത്തു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith daughter prarthanas birthday celebration

Next Story
ഞാൻ കാരണം ഏറെ പഴി കേട്ടു, നീയത് അർഹിക്കുന്നില്ല, മാപ്പ്; കാമുകനോട് അങ്കിതSushant Singh Rajput, സുശാന്ത് സിങ് രാജ്പുത്, Ankhita Lokhande, അങ്കിത, Bollywood, Ankita's love, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com