scorecardresearch

Latest News

കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് പൂർണിമ ഇന്ദ്രജിത്ത്; ചിത്രങ്ങൾ

ഇന്ദ്രജിത്തും പൂർണിമയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്

Poornima indrajith, പൂർണിമ ഇന്ദ്രജിത്ത്, Indrajith, Poornima family, Poornima photo, poornima birhday, ie malayalam

അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഫാഷൻ ഡിസൈനർ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരത്തിന് ഇപ്പോഴും ഒരുപാട് ആരാധകരുണ്ട്. മലയാളം കലണ്ടർ പ്രകാരം പൂർണിമയുടെ പിറന്നാൾ ആയിരുന്നു ഇന്ന്.

ഇപ്പോഴിതാ, പിറന്നാൾ ദിനത്തിൽ കുടുംബവുമായി ഒത്തുകൂടിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൂർണിമ. പൂർണിമയുടെ വീട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രജിത്തും മക്കളും പൂർണിമയുടെ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭർത്താവുമെല്ലാം ചിത്രത്തിലുണ്ട്.

ഇന്ദ്രജിത്തും പൂർണിമയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. “പിറന്നാളുകാരിയോടൊപ്പം” എന്ന അടിക്കുറിപ്പോടെയാണ്‌ ഇന്ദ്രജിത്ത് ഫൊട്ടോ പോസ്റ് ചെയ്തിരിക്കുന്നത്. താഴെ മലയാളം കലണ്ടർ എന്നും ഇന്ദ്രജിത്ത് കുറിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കലണ്ടർ പ്രകാരം ഡിസംബർ പതിമൂന്നിനാണ് പൂർണിമയുടെ ബർത്ത്ഡേ.

രണ്ടുപേരുടെയും പോസ്റ്റുകൾക്ക് താഴെ നിരവധി ആരാധകരും കമന്റ് ചെയ്യുന്നുണ്ട്. ഡിസംബർ 13നു അല്ലേ ബർത്ത്ഡേ എന്ന സംശയവുമായാണ് പലരുടെയും കമന്റ്.

Also Read: മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടി; ആശംസകളുമായി മമ്മൂട്ടി

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. കുടുംബ ജീവിതത്തിനൊപ്പം തന്റെ പാഷനെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് താരം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Poornima indrajith celebrates her birthday with family images

Best of Express