നിങ്ങള്‍ ട്വിന്‍സാണോ, നിങ്ങള്‍ സഹോദരിമാരാണോ, നിങ്ങള്‍ ശേരിക്കും ട്വിന്‍സിനെ പോലയുണ്ട്…ദര്‍ശന രാജേന്ദ്രനൊപ്പമുള്ള പൂര്‍ണിമ ഇന്ദ്രജിത്തിന്റെ വീഡിയോയ്ക്ക് ലഭിച്ച കമന്റുകളാണിവ.
‘സം ദര്‍ശന ലവ്’ എന്ന ക്യാപ്ഷനോടെ പൂര്‍ണിമയുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളെ എടുത്ത് ഒക്കത്ത് ഇരുത്തുന്നപോലെയാണ് ദര്‍ശനയെ പൂര്‍ണിമ എടുത്തു നില്‍ക്കുന്നത്.
കേവലം സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയുടെ അവസാനം പൂര്‍ണിമയ്ക്കൊരു മുത്തവും ദര്‍ശന നല്‍കുന്നുണ്ട്.
കമന്റ് ബോക്സിലും ദര്‍ശനയുടെ സ്നേഹം കാണാം. “ഹഹഹഹ എന്റെ ഉമ്മയ്ക്കൊരു ഉമ്മ” എന്നായിരുന്നു ദര്‍ശനയുടെ കമന്റ്.
വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടിയ നടിയാണ് ദര്‍ശന രാജേന്ദ്രന്‍. ഡിയര്‍ ഫ്രണ്ട് എന്ന ചിത്രമായിരുന്നു അവസാനമായി പുറത്തിറങ്ങിയ ദര്‍ശനയുടെ ചിത്രം.
നിവിന്‍ പോളി – രാജീവ് രവി കൂട്ടുകെട്ടിലൊരുങ്ങുന്ന തുറമുഖമാണ് പൂര്‍ണിമയുടെ റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം.