വെളിച്ചമാണ് നിങ്ങൾ; മല്ലികയെ സ്നേഹത്താൽ ചേർത്തുപിടിച്ച് പൂർണിമ

പൃഥ്വിരാജിനെയും സുപ്രിയ മേനോനെയും മിസ് ചെയ്യുന്നുവെന്നും പൂർണിമ എഴുതിയിട്ടുണ്ട്

mallika sukumaran, poornima indrajith, ie malayalam

മല്ലിക സുകുമാരന്റെ ജന്മദിനത്തിൽ സ്നേഹം നിറഞ്ഞ വാക്കുകളാൽ ആശംസകൾ നേർന്നിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. മല്ലികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് പൂർണിമ ആശംസ നേർന്നത്. മകൻ ഇന്ദ്രജിത്തിനും കുടുംബത്തിനും ഒപ്പമാണ് ഇത്തവണത്തെ മല്ലികയുടെ ജന്മദിനാഘോഷം.

നിങ്ങൾ വെളിച്ചമാണ്, ഞങ്ങളുടെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ എന്നാണ് പൂർണിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പൃഥ്വിരാജിനെയും സുപ്രിയ മേനോനെയും മിസ് ചെയ്യുന്നുവെന്നും പൂർണിമ എഴുതിയിട്ടുണ്ട്.

പിറന്നാൾ ദിനത്തിൽ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അമ്മയ്ക്ക് ആശംസകൾ നേർന്നിരുന്നു. അമ്മയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചാണ് ഇരുവരും ആശംസകൾ നേർന്നത്. മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കുറിച്ച് എന്നും അഭിമാനം കൊള്ളുന്ന അമ്മയാണ് മല്ലിക സുകുമാരൻ. പൃഥ്വിയും ഇന്ദ്രനും തനിക്ക് ലഭിച്ച ഭ​ഗവാന്റെ അനു​ഗ്രഹമാണെന്നാണ് മല്ലിക മുൻപ് പറഞ്ഞിട്ടുള്ളത്.

Read More: പൂർണിമയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം മല്ലിക സുകുമാരന്റെ ഡാൻസ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith birthday wishes to mallika sukumaran

Next Story
പൂർണിമയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം മല്ലിക സുകുമാരന്റെ ഡാൻസ്mallika sukumaran, poornima indrajith, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com