മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. അച്ഛനെയും അമ്മയെയും പോലെ തന്നെ മക്കളും മലയാളികൾക്ക് സുപരിചിതരാണ്. മൂത്ത മകൾ പ്രാർത്ഥന ആലാപനത്തിലൂടെയാണ് ശ്രദ്ധ നേടിയത്. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയിൽ പ്രാർത്ഥന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ലണ്ടനിലെ ഗോൾഡ്സ്മിത്ത് യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസത്തിനു പോയിരിക്കുകയാണ് പ്രാർത്ഥനയിപ്പോൾ.
ഇളയമകൾ നക്ഷത്ര ശ്രദ്ധ നേടിയത് അഭിനയത്തിലൂടെയാണ്. ‘ലലനാസ് സോങ്ങ്’ എന്ന ചിത്രത്തിൽ നക്ഷത്ര അഭിനയിച്ചിരുന്നു. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രം നിരൂപക പ്രശംസകൾ നേടിയിട്ടുണ്ട്. നക്ഷത്രയ്‌ക്കൊപ്പമുള്ള പൂർണിമയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കൊച്ചി എസ് എച്ച് കോളേജിൽ അരുമകൾക്ക് വേണ്ടി സംഘടിപ്പിച്ച ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയതാണ് പൂർണിമയും മകളും. പെറ്റ്ഫ്ലീ മാർക്കറ്റ് എന്നായിരുന്നു പരിപാടിയുടെ പേര്. പെറ്റ്സിനു വേണ്ടി ഫാഷൻ ഷോ, ഗെയിംസ്, കടകൾ എന്നിവയെല്ലാം മാർക്കറ്റിൽ സംഘടിപ്പിച്ചിരുന്നു. ഷിറ്റ്സു ഇനത്തിലുള്ള രണ്ടു പട്ടികുട്ടികളാണ് പൂർണിമയ്ക്കുള്ളത്. അവയെ താലോലിക്കുന്ന താരത്തെ വീഡിയോയിൽ കാണാം.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. കുടുംബ ജീവിതത്തിനൊപ്പം തന്റെ പാഷനെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് താരം. ഒരിടവേളയ്ക്ക് ശേഷം പൂർണിമ അഭിനയത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. പൂർണിമ അഭിനയിച്ച ‘തുറമുഖം’ എന്ന ചിത്രം റിലീസ് കാത്തിരിക്കുകയാണ്.