കോവിഡ്കാലത്ത് തന്റെ കൂട്ടുകാരികൾക്ക് ഏറ്റവും ഉചിതമായൊരു സമ്മാനം നൽകുകയാണ് പൂർണിമ ഭാഗ്യരാജ്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിമാരായ സുഹാസിനി മണിരത്നം, ഖുശ്ബു, രാധിക ശരത്കുമാർ എന്നിവർക്ക് കോവിഡ് കാലത്ത് ഡിസൈനർ മാസ്കുകൾ സമ്മാനിക്കുകയാണ് പൂർണിമ.
എൺപതുകളിൽ തെന്നിന്ത്യൻ സിനിമയുടെ സ്പന്ദനമായിരുന്ന താരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് ’80’ലെ അംഗങ്ങളാണ് സുഹാസിനയും പൂർണിമയും ഖുശ്ബുവും രാധികയുമെല്ലാം. സിനിമയ്ക്ക് പുറത്ത് ശക്തമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇവരെല്ലാം.
Read more: വെറും നൊസ്റ്റാള്‍ജിയയല്ല താരങ്ങളുടെ ‘എയ്റ്റീസ് ക്ലബ്ബ്’
20 വർഷമായി ചെന്നൈയിൽ ‘പൂർണിമ സ്റ്റോർസ്’ എന്ന പേരിൽ ഒരു ഗാർമെന്റ് കമ്പനി നടത്തിവരികയാണ് പൂർണിമ. ഡിസൈനർ വസ്ത്രങ്ങൾക്ക് ഒപ്പം പുതിയ കാലത്ത് അത്യന്താപേക്ഷികമായ മാസ്കുകളും ഡിസൈൻ ചെയ്യുകയാണ് താരം.
Read more: Facebook Live with Poornima Jayaram: പൂര്‍ണിമ ജയറാമുമായി മുഖാമുഖം, തത്സമയം
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook