സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് പൂര്‍ണിമ- ഇന്ദ്രജിത്ത് താര ദമ്പതികളുടെ മൂത്ത മകളായ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ഗായിക കൂടിയായ പ്രാര്‍ത്ഥന ഗ്രേറ്റ് ഫാദര്‍, മോഹന്‍ലാല്‍, കുട്ടന്‍പിളളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പിന്നണി ആലപിച്ചിട്ടുണ്ട്.പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രാര്‍ത്ഥനയിക്കു ആശംസകളുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമയും ഇന്ദ്രജിത്തും.
‘ ഹാപ്പി ബര്‍ത്ത് ഡെ പാത്തു’ എന്ന അടിക്കുറിപ്പോടെ രണ്ടു പേരും പ്രാര്‍ത്ഥനയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിളിക്കുന്നത് പാത്തു എന്നാണ്.
ഇന്ദ്രജിത്തിന്റെ പോസ്റ്റിനു താഴെ ‘അച്ഛന്‍ അവസാനം എന്റെ കുറച്ച് നല്ല ചിത്രങ്ങള്‍ ഷെയര്‍ ചെയ്തല്ലേ’ എന്ന രസകരമായ കമന്റും പ്രാര്‍ത്ഥന കുറിച്ചിട്ടുണ്ട്.

പ്രാര്‍ത്ഥനയെ പിറന്നാള്‍ ആശംസകളറിയിക്കാനായി വീഡിയോ കോള്‍ ചെയ്തതിന്റെ ദൃശ്യവും പൂര്‍ണിമ പങ്കുവച്ചിട്ടുണ്ട്. താരങ്ങളായ ശിവദ, അഭയ ഹിരണ്‍മയി എന്നിവരും പ്രാര്‍ത്ഥനയ്ക്കു ആശംസകളുമായി എത്തിയിട്ടുണ്ട്.
ഉപരി പഠനത്തിനായി കഴിഞ്ഞ മാസമാണ് പ്രാര്‍ത്ഥന ലണ്ടനിലേയ്ക്കു പോയത്.ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് സര്‍വകലാശാലയില്‍ സംഗീതം പഠിക്കാനാണ് പ്രാര്‍ത്ഥന പോയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും പ്രാര്‍ത്ഥന പിന്നണി പാടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രാര്‍ത്ഥന പങ്കുവയ്ക്കാറുളള പാട്ടു പാടിയുളള റീലുകള്‍ക്കു ആരാധകര്‍ അനവധിയാണ്.