മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. ഇരുവരുടേയും 20-ാം വിവാഹ വാർഷികവും പൂർണിമയുടെ നാൽപ്പത്തി നാലാം ജന്മദിനവുമായിരുന്നു കഴിഞ്ഞ മാസം. ഈ വിശേഷദിവസം ആഘോഷമാക്കാനായി ഇരുവരും യാത്രതിരിച്ചത് അങ്ങ് തുർക്കിയിലേക്കാണ്. താരദമ്പതികൾ ന്യൂ ഇയറും തുർക്കിയിൽ തന്നെയാണ് ആഘോഷിച്ചതെന്നാണ് വ്യക്തമാകുന്നത്.
തുർക്കിയിൽ നിന്ന് പകർത്തിയ ചിത്രങ്ങളും വീഡിയോയുമൊക്കെയാണ് പൂർണിമയുടെ പ്രൊഫൈലിൽ നിറയുന്നത്. യാത്രയ്ക്കിടയിൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ കോർത്തിണക്കിയുള്ള റീൽ വീഡിയോ പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
2002 ഡിസംബർ 13നായിരുന്നു പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും വിവാഹം. ഇരുവർക്കും രണ്ട് പെൺമക്കളാണ്, പ്രാർത്ഥനയും നക്ഷത്രയും. പ്രാർത്ഥന ഒരു പിന്നണി ഗായിക കൂടിയാണ്.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം പൂർണിമ അഭിനയത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ്. പൂർണിമ അഭിനയിച്ച ‘തുറമുഖം’ എന്ന ചിത്രം റിലീസ് കാത്തിരിക്കുകയാണ്.