പൂർണിമയുടെയും ഇന്ദ്രജിത്തിന്റേയും സഹപ്രവർത്തകന് ഇന്ന് പിറന്നാളാണ്. കഴിഞ്ഞ 20 വർഷമായി ഇന്ദ്രജിത്തിന്റെ മേക്കപ്പ് മാനായ സുരേഷാണ് ഇന്ന് പിറന്നാൾ ആഘോഷിക്കുന്നത്. വർഷങ്ങളായി തങ്ങളുടെ ഒപ്പമുള്ള പ്രിയപ്പെട്ട സഹപ്രവർത്തകന് ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് താര ദമ്പതികൾ പിറന്നാൾ ആശംസകൾ നൽകിയത്.
തങ്ങളുടെ വിവാഹം മുതൽ ജീവിതത്തിന്റെ പല പ്രധാന ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന സുരേഷിന്റെ നിരവധി ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്. സഹപ്രവർത്തകൻ എന്നതിലുപരി സുരേഷ് തങ്ങൾക്ക് ഒരു സഹോദരനും കൂടിയാണെന്ന് വിളിച്ചു പറയുന്നതാണ് ഇരുവരുടെയും പോസ്റ്റുകൾ. സുരേഷുമായുള്ള ആത്മബന്ധം ഇരുവരും പങ്കുവെച്ച ചിത്രങ്ങളിലും ആശംസയിലും കാണാൻ കഴിയും.
Read Also: കൊച്ചുമോൾക്ക് മുന്നിൽ മുട്ടുമടക്കി മമ്മുക്ക, ഉപ്പുപ്പാടെ ഇൻസ്റ്റയിൽ താരമായി മറിയം
വിവാഹം മുതൽ ആരംഭിച്ചതാണ് സുരേഷുമായുള്ള എന്ന് പറഞ്ഞ് ചിത്രം പങ്കുവെച്ച പൂർണിമ “18 വർഷങ്ങൾ നടുക്ക് നിൽക്കുന്നയാളെ സ്നേഹിക്കുന്നതിലാണ് ഞങ്ങൾ തമ്മിൽ മത്സരം. ഇപ്പോഴും തുടരുന്നു” എന്ന് കുറിച്ചപ്പോൾ. ഇന്ദ്രജിത്തിനെ അത്രെയേറെ സ്നേഹിക്കുന്ന സുരേഷിനോട്, നൽകുന്ന പരിധിയില്ലാത്ത സ്നേഹത്തിന് നന്ദി എന്ന് പറഞ്ഞാണ് ഇന്ദ്രജിത് ആശംസകൾ കുറിച്ചത്.
“ഈ സഹോദരന് ജന്മ ദിനാശംസകൾ, ഒരുപാട് നാളായി കൂടെയുള്ള സഹയാത്രികൻ, മേക്കപ്പ് മാൻ, ബൈക്കർ ബഡ്ഡി, പിന്നെ എന്താണ് അല്ലാത്തത്! നിങ്ങളായിരിക്കുന്നതിന് നന്ദി. നല്ലൊരു വർഷം ആയിരിക്കട്ടെ. ദൈവത്തിനു നന്ദി” ഇന്ദ്രജിത് കുറിച്ചു.
മലപ്പുറം പൊന്നാനി സ്വദേശിയാണ് സുരേഷ് പുറത്തൂർ. 20 വർഷമായി ഇന്ദ്രജിത്തിന്റെ മേക്കപ്പ് മാനായി തുടരുന്ന സുരേഷ് ഇന്ദ്രജിത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഇന്ദ്രജിത്തിനെ സിനിമാ സെറ്റുകളിലും മറ്റു യാത്രകളിലും അനുഗമിക്കുന്ന സന്തതസഹചാരിയാണ് സുരേഷ്. പൂർണിമയുടെയും ഇന്ദ്രജിത്തിന്റേയും ആശംസകൾക്ക് പുറമെ ഇരുവരുടെ ആരധകരും സുരേഷിന് ആശംസകൾ നേരുന്നുണ്ട്.