Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

ഭർത്താവിന്റെ അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങൾ: നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങളെന്ന് പൂനം പാണ്ഡെ

ഇത്തരത്തിലുള്ള ഒരു ബന്ധത്തിൽ തുടരുന്നതിനേക്കാൾ ഒറ്റയായിരിക്കുന്നതാണ് നല്ലതെന്ന് താൻ കരുതുന്നതെന്ന് പൂനം പാണ്ഡെ പറഞ്ഞു

poonam pandey, poonam pandey husband, sam bombay, poonam pandey controversy, poonam pandey marriage, poonam pandey husband name, sam bombay arrested, poonam pandey marriage ends, poonam pandey news, poonam pandey latest, ie malayalam

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ താൻ വിവാഹിതയാവുന്നതായി പ്രഖ്യാപിച്ചത് ഈ മാസം ആദ്യമാണ്. സെപ്റ്റംബർ രണ്ടാം വാരത്തിൽ, തന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ഫോട്ടോകൾ പാണ്ഡെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. കാമുകൻ സാം ബോംബെയുമായിട്ടായിരുന്നു വിവാഹം.

29 കാരിയായ താരം വിവാഹത്തിന് ശേഷം ഒരു സിനിമാ ഷൂട്ടിംഗിനു വേണ്ടി സാമിനൊപ്പം ഗോവയിലേക്ക് പുറപ്പെട്ടു. എന്നാൽ സെപ്റ്റംബർ 22 നാണ് പാണ്ഡെയുടെ ഭർത്താവിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. സാം തന്നെ പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയതിനും ആക്രമിച്ചെന്നും പൂനം പാണ്ഡെ നൽകിയ പരാതിയിൽ രജിസ്ട്രർ ചെ.്ത എഫ്‌ഐആർ പ്രകാരമായിരുന്നു നടപടി.

 

View this post on Instagram

 

Here’s looking forward to seven lifetimes with you.

A post shared by Poonam Pandey Bombay (@ipoonampandey) on

തന്റെ ഭർത്താവ് സാം ബോംബെ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പാണ്ഡെ തിങ്കളാഴ്ച രാത്രി പരാതി നൽകുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചലച്ചിത്ര നിർമ്മാതാവായ സാം ബോംബെക്ക് 20,000 രൂപയുടെ ജാമ്യത്തുക പ്രകാരം ജാമ്യം ലഭിച്ചു. നാല് ദിവസത്തേക്ക് കനകോണ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും സാക്ഷികളുമായി ഇടപെടരുതെന്നുമുള്ള വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.

Read More: Explained: ദീപിക പദുകോൺ അടക്കമുള്ള അഭിനേതാക്കളെ മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യുന്നതിനുള്ള കാരണങ്ങൾ

അതേസമയം, കഴിഞ്ഞ മൂന്ന് വർഷമായി താൻ സാം ബോംബെയുമായി മോശമായ ബന്ധത്തിലായിരുന്നുവെന്നും കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് അയാളുമായി വിവാഹത്തിലെത്തിയതെന്നും പൂനം പാണ്ഡെ പറഞ്ഞു. എന്നാൽ അത് “ബുദ്ധിപൂർവകമായ തീരുമാനമായിരുന്നില്ല,” എന്നാണ് പൂനം പിന്നീട് പറഞ്ഞത്. ഇപ്പോൾ, വിവാഹബന്ധം പിരിയാൻ താരം പദ്ധതിയിടുന്നതായാണ് വിവരം.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗോവയിൽ തന്റെ ഭർത്താവിനെതിരെ പരാതി നൽകിയതിനെക്കുറിച്ച് പാണ്ഡെ പറഞ്ഞിരുന്നു. “സാമിനും എനിക്കും തമ്മിൽ ഒരു ഭിന്നതയുണ്ടായിരുന്നു, അത് വർദ്ധിച്ചു, അയാൾ എന്നെ അടിക്കാൻ തുടങ്ങി. അയാൾ എന്നെ ശ്വാസം മുട്ടിച്ചു, ഞാൻ മരിക്കുമെന്ന് ഞാൻ കരുതി. അയാൾ എന്നെ മുഖത്ത് കുത്തി, മുടിയിഴകളിലൂടെ വലിച്ചിട്ട് കട്ടിലിന്റെ കോണിലേക്ക് തല ഇടിപ്പിച്ചു. അയാൾ എന്റെ ശരീരത്തിൽ മുട്ടുകാൽവച്ച് ഇടിച്ചു, എന്നെ പിറകിലേക്ക് വലിച്ചിഴച്ച് ആക്രമിച്ചു. എങ്ങനെയോ, ഞാൻ മുറിയിൽ നിന്ന് പുറത്തുകടന്നു. ഹോട്ടൽ ജീവനക്കാർ പോലീസുകാരെ വിളിച്ചു. ഞാൻ അദ്ദേഹത്തിനെതിരെ പരാതി നൽകി,” പുനം പാണ്ഡെ പറഞ്ഞു.

Read More: ജീവിതത്തിൽ ഇതുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല; വാർത്തകളോട് പ്രതികരിച്ച് ദിയ മിർസ

“ഈ സമയം, ഞാൻ അയാളുടെ അടുത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല. അനന്തരഫലത്തെക്കുറിച്ച് ചിന്തിക്കാതെ തന്നെ ഒരു മൃഗത്തെപ്പോലെ നിങ്ങളെ മർദ്ദിച്ച ഒരു വ്യക്തിയുടെ അടുത്തേക്ക് മടങ്ങുകയെന്നത് ഒരു നല്ല കാര്യമാണെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങളുടെ ബന്ധം സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഞാൻ വളരെയധികം കഷ്ടപ്പെട്ടു. നിരന്തരം പീഢനമേറ്റുവാങ്ങേണ്ടി വരുന്ന ബന്ധത്തേക്കാൾ ഒറ്റയായിരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ വിവാഹം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. അത് ഉപേക്ഷിച്ച് പോവാനുള്ള സമയമാണിത്, ”പൂനം പാണ്ഡെ പറഞ്ഞു.

Read More: Poonam Pandey controversy: Everything that has happened so far

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poonam pandey controversy everything that has happened so far

Next Story
ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു; എസ് പി ബിയെ ആശുപത്രിയില്‍ കണ്ട് കമല്‍spb, S P Balasubrahmanyam, balasubramaniam, spb health, sp balasubramaniam, balasubrahmanyam, sp balu, spb news, sp balasubrahmanyam, s p balasubramaniam, spb condition, s p balasubrahmanyam latest news, SP Balasubrahmanyam, SP Balasubrahmanyam health , sp charan, spb lung transplant, SP Balasubrahmanyam lung transplant, എസ് പി ബി, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X