‘നിധിയേ മടിയില്‍ പുതുമലരായ് വാ വാ…’ കൺമണിയെ കാത്ത് രഞ്ജിനും ശിൽപയും

“പൂമുത്തോളെ” പലരും കാമുകിക്കും മക്കള്‍ക്കുമായി മാറ്റിവയ്ക്കുമ്പോൾ താൻ ഇത് അമ്മയ്ക്കായി ഒരുക്കിയതാണെന്ന് രഞ്ജിൻ പറഞ്ഞിരുന്നു

Joseph, ജോസഫ്, Poomuthole, പൂമുത്തോളെ, Rajin Raj, Ranjin Raj wife, രഞ്ജിൻ രാജ്, valakappu, വളകാപ്പ്, iemalayalam, ഐഇ മലയാളം

‘പൂമുത്തോളെ’ എന്ന മനോഹരമായ ഗാനത്തോടെ മലയാള സംഗീതാസ്വാദകരെ പിടിച്ചിരുത്തിയ യുവ പ്രതിഭയാണ് രഞ്ജിൻ രാജ്. പോയ വർഷങ്ങളിൽ മലയാളി ഏറ്റവുമധികം പാടി നടന്ന പാട്ടുകളിൽ ജോസഫിലെ ഈ ഗാനവുമുണ്ടെന്ന് കണ്ണുംപൂട്ടിപ്പറയാം. ഇതുപോലെ ഹൃദയത്തിൽ താരാട്ടുമായി ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് രഞ്ജിനും ശിൽപ്പയും. ഭാര്യയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് രഞ്ജിൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

Read More: മലയാളം അറിയാത്ത അദ്ദേഹം അന്ന് ചെയ്ത ‘സാഹസം’; പ്രണയകാലത്തെ ഓർമ പങ്കിട്ട് ആശ ശരത്

 

View this post on Instagram

 

A post shared by R A N J I N R A J (@ranjin__raj)

 

View this post on Instagram

 

A post shared by R A N J I N R A J (@ranjin__raj)

Silpa Ranjin

Silpa Ranjin

2007ലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെയാണ് മലയാളികൾ രഞ്ജിൻ രാജിനെ ആദ്യം അറിയുന്നത്. അന്ന് ഗായകനായിരുന്നു രഞ്ജിൻ. എന്നാൽ താൻ ഗായകൻ മാത്രമാകാതെ സംഗീതത്തിന്റെ മറ്റ് മേഖലളിലും കഴിവ് തെളിയിക്കണമെന്നായിരുന്നു തന്റെ അമ്മയുടെ ആഗ്രഹമെന്ന് പിന്നീട് രഞ്ജിൻ പറഞ്ഞിട്ടുണ്ട്.

ജോസഫിലെ ‘പൂമുത്തോളെ’ എന്ന ഗാനം പലരും പലതരത്തിൽ വായിച്ചപ്പോൾ, തനിക്കത് തന്റെ അമ്മയോടുള്ള സ്നേഹമായിരുന്നുവെന്നും രഞ്ജിൻ പറഞ്ഞിട്ടുണ്ട്. അമ്മയെ മനസിൽ ഓർത്തായിരുന്നു ആ ഗാനം ചിട്ടപ്പെടുത്തിയതെന്നായിരുന്നു രഞ്ജിൻ പറഞ്ഞത്.

Silpa Ranjin

Silpa Ranjin

തന്റെ അമ്മ മരിച്ച് വിരലിലെണ്ണാവുന്ന ദിവസങ്ങൾക്ക് ശേഷമാണ് താൻ ഈ ഗാനം ചെയ്തതെന്ന് രഞ്ജിൻ സീ കേരളം ചാനല്‍ നടത്തുന്ന പരിപാടിയില്‍ പറഞ്ഞിരുന്നു. “പൂമുത്തോളെ” പലരും കാമുകിക്കും മക്കള്‍ക്കുമായി മാറ്റിവയ്ക്കുമ്പോൾ താൻ ഇത് അമ്മയ്ക്കായി ഒരുക്കിയതാണെന്ന് രഞ്ജിൻ പറഞ്ഞിരുന്നു. അത്രമേല്‍ അമ്മ ചേര്‍ത്തു പിടിച്ച മകനായിരുന്നു രഞ്ജിൻ.

തന്റെ 19-ാം വയസിലായിരുന്നു രഞ്ജിൻ സ്റ്റാർ സിംഗറിലെത്തിയത്. പിന്നീട് സ്റ്റേജ് ഷോകളുടെ കാലമായിരുന്നു. റേഡിയോയിലും ടെലിവിഷന്‍ ചാനലുകളിലുമൊക്കെ അവതാരകന്‍റെ വേഷമിടാന്‍ കാരണവും സ്റ്റാര്‍ സിംഗറിലെ പ്രകടനം തന്നെ. അതിനിടെ 2013ല്‍ പുറത്തിറങ്ങിയ ‘കുന്താപുര’ എന്ന ചിത്രത്തിൽ ‘കണ്‍മണിയേ നിന്‍ കണ്‍കള്‍’ എന്ന പാട്ട് പാടി. ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമ വിജയമായിരുന്നില്ല.

2014 ഓടെയാണ് സംഗീത സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. പരസ്യചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കുമൊക്കെ ഈണമൊരുക്കിയായിരുന്നു തുടക്കം. തുടര്‍ന്ന് അഞ്ഞൂറിലധികം പരസ്യങ്ങള്‍ക്കും ടിവി ചാനലുകളുടെ പ്രമോകള്‍ക്കുമൊക്കെ ഈണമൊരുക്കി. അജയ് ശിവറാമിന്‍റെ ‘നീരവം’ ആയിരുന്നു ആദ്യ സിനിമ. ബാവുള്‍ സംഗീതത്തിന്‍റെ ചുവടുപിടിച്ചുള്ള ചിത്രത്തില്‍ മൂന്നുഗാനങ്ങള്‍ക്ക് ഈണമിട്ടു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poomuthole music director ranjin raj wife silpas valakappu

Next Story
ബർത്ത്ഡേ പാർട്ടിക്കിടെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടി; വിസ്മയ മോഹൻലാലിനെ കുറിച്ച് ദുൽഖർDulquer Salmaan, ദുൽഖർ സൽമാൻ, vismaya mohanlal, വിസ്മയ മോഹൻലാൽ, pranav mohanlal, പ്രണവ് മോഹൻലാൽ, instagram, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com