Pookkaalam OTT:2016ൽ പുറത്തിറങ്ങിയ ‘ആനന്ദ’ത്തിനു ശേഷം ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘പൂക്കാലം.’ വിജയരാഘവൻ, കെപിഎസി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രിൽ 8 ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്.
‘പൂക്കാല’ത്തിന്റെ ടീസർ പുറത്തിറങ്ങിയതു മുതൽ സിനിമാസ്വാദകരുടെ ശ്രദ്ധ നേടിയത് വിജയരാഘവനാണ്. വൃദ്ധനായ ഇച്ചാപ്പൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇച്ചാപ്പന്റെ ലുക്ക് ഏറെ വൈറലായി. നൂറു വയസ്സിനോട് അടുത്തു നിൽക്കുന്ന ഇച്ചാപ്പനെ വിജയരാഘവൻ അവതരിപ്പിച്ചത് കൗതുകമുണർത്തി.
ജോണി ആന്റണി, അരുൺ കുര്യൻ, അന്നു അന്റണി, റോഷൻ മാത്യൂ, അബു സലീം, സുഹാസിനി മണിരത്നം, ശരത് സഭ, അരുൺ അജികുമാർ, രാധ ഗോമതി, ഗംഗ മീര, അരിസ്റ്റോ സുരേഷ്, സരസ ബാലുശ്ശേരി, അമൽ രാജ്, കമൽ രാജ്, കാവ്യ ഗാസ്, നവ്യ ദാസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തത്. ഗണേഷ് തന്നെയാണ് പൂക്കാലത്തിന്റെ തിരക്കഥ രചിച്ചത്.
വിനോദ് ഷെർണൂർ, തോമസ് കുരുവിള എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ഏപ്രിൽ 8 നാണ് തിയേറ്ററുകളിലെത്തിയത്. സംഗീതം ഒരുക്കിയത് സച്ചിൻ വാര്യരാണ്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ, എഡിറ്റിങ്ങ് മിഥുൻ മുരളി എന്നിവർ നിർവഹിക്കുന്നു. റിലീസിനെത്തി ഒരു മാസം കഴിയുമ്പോൾ ചിത്രം ഒടിടിയിലെത്തുകയാണ്. മെയ് 19 മുതൽ ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.