/indian-express-malayalam/media/media_files/uploads/2023/06/pooja-bhatt.jpg)
മദ്യപാന ആസക്തിയിൽ നിന്നും വിടുതൽ നേടിയതിനെ കുറിച്ച് പൂജ ഭട്ട്
മദ്യപാന ആസക്തിയിൽ നിന്നും ജീവിതം തിരിച്ചു പിടിച്ച അനുഭവം പങ്കിടുകയാണ് ബോളിവുഡ് താരവും സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളും ആലിയയുടെ സ്റ്റെപ്പ് സിസ്റ്ററുമായ പൂജ ഭട്ട്. ബിഗ് ബോസ് ഹിന്ദി ഒടിടി സീസൺ രണ്ടിലെ മത്സരാർത്ഥിയായി എത്തിയ പൂജ ഭട്ട്, ബിഗ് ബോസ് ഹൗസിൽ സഹമത്സരാർത്ഥികളുമായി സംസാരിക്കവെയാണ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും 44-ാം വയസ്സിൽ മദ്യപാനത്തെ അതിജീവിച്ചതിനെ കുറിച്ചുമൊക്കെ മനസ്സു തുറന്നത്.
"എനിക്ക് മദ്യപാന ആസക്തിയുണ്ടായിരുന്നു. അതു ഞാൻ തിരിച്ചറിഞ്ഞതോടെ ഉപേക്ഷിക്കാൻ തീരുമാനിച്ചു," സൈറസ് ബ്രോച്ചയുമായി സംസാരിക്കവെ പൂജ ഭട്ട് പറഞ്ഞു.
“സമൂഹം പുരുഷന്മാർക്ക് ലൈസൻസ് നൽകുന്നു, അവർക്ക് ആസക്തിയെക്കുറിച്ചും മദ്യപാനത്തിൽ നിന്ന് കരകയറുന്നതിനെക്കുറിച്ചും തുറന്ന് സംസാരിക്കാൻ കഴിയും. അതേസമയം സ്ത്രീകൾ പരസ്യമായി മദ്യപിക്കാറില്ല, അതിനാൽ അവർ പരസ്യമായി സുഖം പ്രാപിക്കുന്നില്ല! ഞാൻ പരസ്യമായി കുടിക്കാറുണ്ടായിരുന്നു, മദ്യപാനത്തിൽ നിന്ന് കരകയറുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ, ഞാൻ എന്തിന് ഇതിൽ നിന്നും സുഖം പ്രാപിക്കണമെന്ന് എനിക്കു മനസ്സിലായി."
ആളുകൾ തന്നെ മദ്യപാനിയാണെന്ന് വിളിക്കാറുണ്ടായിരുന്നുവെന്നും അവരെ താനൊരു സുഖം പ്രാപിക്കുന്ന മദ്യപാനിയാണെന്ന് പറഞ്ഞ് തിരുത്താറുണ്ടായിരുന്നുവെന്നും പൂജ കൂട്ടിച്ചേർത്തു.
“ഞാൻ ജനിച്ചത് ഒന്നും പാതി ചെയ്ത് ശീലമില്ലാത്ത ഒരു മനുഷ്യന്റെ മകളായാണ്, എനിക്കും അത് പാരമ്പര്യമായി ലഭിച്ചു. അങ്ങനെ ഞാൻ കുടിച്ചപ്പോൾ ധാരാളമായി കുടിച്ചു. മദ്യം നിങ്ങളുടെ ശരീരത്തിൽ ഭയാനകമായ കാര്യങ്ങൾ ചെയ്യുകയും നിങ്ങളുടെ മനസ്സിനെ അലങ്കോലപ്പെടുത്തുകയും ചെയ്യും," മുൻപ് മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ തന്റെ മദ്യപാന ആസക്തിയെ കുറിച്ച് പൂജ പറഞ്ഞതിങ്ങനെ.
/indian-express-malayalam/media/media_files/uploads/2023/06/image-18.png)
സംവിധായകരായ മഹേഷ് ഭട്ടിന്റെയും കിരൺ ഭട്ടിന്റെയും മകളാണ് പൂജ. രാഹുൽ ഭട്ട് എന്നൊരു സഹോദരനും പൂജ ഭട്ടിനുണ്ട്. മഹേഷിന്റെ ആദ്യ ഭാര്യയായിരുന്നു കിരൺ ഭട്ട്. പിന്നീട് മഹേഷ് ഭട്ട് നടി പർവീൻ ബാബിയുമായി പ്രണയത്തിലായി. എന്നാഷ ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. പിന്നീട് നടി സോണി റസ്ദാനുമായി പ്രണയത്തിലായ മഹേഷ് 1986ൽ സോണിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലുള്ള മക്കളാണ് ആലിയ ഭട്ടും ഷഹീൻ ഭട്ടും.
ഹിന്ദി ബിഗ് ബോസിന്റെ ഒടിടി സീസൺ രണ്ട് നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ബോളിവുഡ് താരം പൂജാ ഭട്ട്, അഭിഷേക് മൽഹാൻ, പാലക് പർസ്വാനി, അവിനാഷ് സച്ച്‌ദേവ്, മനീഷ റാണി, ജിയ ശങ്കർ, ജാദ് ഹദീദ്, ഫലഖ് നാസ്, സൈറസ് ബ്രോച്ച, ബേബിക ധുർവെ, ആകാംക്ഷ പുരി, ആലിയ സിദ്ദിഖി എന്നിങ്ങനെ 13 മത്സരാർത്ഥികളാണ് ജൂൺ 17ന് ആരംഭിച്ച ബിഗ് ബോസ് ഹിന്ദി ഒടിടി സീസൺ രണ്ടിൽ ഉള്ളത്. സൽമാൻ ഖാൻ ആണ് അവതാരകൻ. ബിഗ് ബോസ് OTT 2 ജിയോ സിനിമയിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഈ സീസൺ ആറാഴ്ച നീണ്ടുനിൽക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.