ചൊവ്വാഴ്ച വൈകിട്ട് നടന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങ് താരസംഗമത്തിനു കൂടിയാണ് വേദിയായത്. തമിഴ് സൂപ്പർതാരങ്ങളായ രജനികാന്തും കമൽഹാസനും ഒന്നിച്ചെത്തിയ വേദിയിൽ ഐശ്വര്യ റായ് ബച്ചൻ, വിക്രം, കാർത്തി, ജയം രവി, തൃഷ, ശോഭിത ധൂലിപാല, സുഹാസിനി എന്നു തുടങ്ങി നിരവധിയേറെ താരങ്ങൾ പങ്കെടുത്തിരുന്നു.
ട്രെയിലർ ലോഞ്ചിൽ നിന്നുള്ള ചിത്രങ്ങൾ കാണാം
1950 കളിൽ പുറത്തിറങ്ങിയ കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് മണിരത്നം ചിത്രം ഒരുങ്ങുന്നത്. അരുൾ മൊഴിവർമ്മന്റെ (ജയൻ രവി) ചോളരാജ്യത്തിന്റെ സിംഹാസനത്തിലേക്കുള്ള ആരോഹണത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചോളന്മാർ തമ്മിലുള്ള സന്ദേശങ്ങൾ കൈമാറാൻ തെക്കൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ആദിത്യ കരികാലന്റെ (വിക്രം) ദൂതനായ വല്ലവരയ്യൻ വന്ദ്യദേവന്റെ (കാർത്തി) വീക്ഷണകോണിൽ നിന്നാണ് കഥ വിവരിക്കുന്നത്. ചിത്രത്തിന്റെ ടീസർ ആദിത്യയും രാജ്ഞി നന്ദിനിയും (ഐശ്വര്യ) തമ്മിലുള്ള പ്രണയത്തെക്കുറിച്ചും സൂചന നൽകുന്നുണ്ട്.
പൊന്നിയിൻ സെൽവൻ- ഒന്നാം ഭാഗം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.