മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.സെപ്തംബര്‍ 30 നു തീയേറ്റര്‍ റിലിസീനെത്തിയ ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.500 കോടിയാണ് ചിത്രത്തിന്റെ മുഴുവനായുളള കളക്ഷന്‍. ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ ആദ്യ തമിഴ് ചിത്രം എന്ന റേക്കോര്‍ഡും പൊന്നിയിന്‍ സെല്‍വര്‍ സ്വന്തമാക്കിയിരുന്നു.ഐശ്വര്യറായി ബച്ചൻ, ചിയാൻ വിക്രം, കാർത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസർ, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്.
ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ വിജയാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരങ്ങളായ കാര്‍ത്തി, ഷോഭിത, സിദ്ധാര്‍ത്ഥ്, ഐശ്വര്യ റായ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. സംവിധായകന്‍ മണിരത്‌നവും നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് ചടങ്ങിനിടയില്‍ വച്ച് ഒരു പ്രഖ്യാപനവും നടത്തുകയുണ്ടായി. കല്‍ക്കി കൃഷ്ണമൂര്‍ത്തി ട്രെസ്റ്റിലേയ്ക്കു ഒരു കോടി രൂപ സംഭാവന ചെയ്യുക എന്നാതായിരുന്നത്. ആഘോഷങ്ങള്‍ക്കു ശേഷം കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ മകന്‍ രാജേന്ദ്രനു ചെക്ക് കൈമാറി.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനു അടിസ്ഥാനമാക്കിയാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രം ഒരുങ്ങിയത്. സുന്ദര ചോളരുടെ മക്കളായ ആദിത്യ കരികാലന്‍, കുന്ദവായ്, അരുള്‍മൊഴി വര്‍മ്മന്‍ എന്നിവരുടെ ജീവിതമാണ് കഥയില്‍ പറയുന്നത്.