മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗം’ തിയേറ്ററുകളിലേക്ക് എത്താൻ ഇനി മൂന്നു ദിനങ്ങൾ മാത്രം ബാക്കി. ഏപ്രില്‍ 28നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം പ്രമോഷൻ പരിപാടികളുമായി തിരക്കിലാണ്. ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലെല്ലാം പൊന്നിയിൻ സെൽവൻ താരങ്ങൾ ഇതിനകം തന്നെ സന്ദർശനം നടത്തി കഴിഞ്ഞു.
പ്രമോഷനായി താരങ്ങൾ മുംബൈയിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചോളാസ് എന്നെഴുതിയ ടീഷർട്ട് അണിഞ്ഞാണ് താരങ്ങൾ എത്തിയത്. ചിയാം വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, ശോഭിത ദുലിപാല എന്നിവരെ ചിത്രങ്ങളിൽ കാണാം.
-
പൊന്നിയിൻ സെൽവൻ താരങ്ങൾ മുംബൈയിൽ
-
പൊന്നിയിൻ സെൽവൻ താരങ്ങൾ മുംബൈയിൽ
-
പൊന്നിയിൻ സെൽവൻ താരങ്ങൾ മുംബൈയിൽ
-
പൊന്നിയിൻ സെൽവൻ താരങ്ങൾ മുംബൈയിൽ
-
വിക്രം
-
കാർത്തി
-
ജയം രവി
-
ഐശ്വര്യ
വിക്രം, ജയം രവി, ജയറാം, കാർത്തി, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, തൃഷ, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ തുടങ്ങിയ വലിയ താരനിര തന്െ ചിത്രത്തിലുണ്ട്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.
കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് മണിരത്‍നം ‘പൊന്നിയിൻ സെല്‍വൻ’ ഒരുക്കിയത്. തോട്ട ധരണിയും വാസിം ഖാനുമാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.